Latest News

നസ്രിയയെ ഫോണില്‍ വിളിച്ച് തുടക്കം മാംഗല്യം തന്തുനാനേന എന്ന ഗാനം പാടി ദുല്‍ഖര്‍;   ചിരിച്ച് കൊണ്ട് പാട്ട് കേട്ടിരുന്ന നസ്രിയയോട് കുഞ്ഞി പുതിയ ചിത്രത്തിന്റെ പ്രൊമോഷനെന്നും ലൗഡ് സ്പീക്കറിലാണെന്നും പറഞ്ഞ് ഡിക്യു; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
നസ്രിയയെ ഫോണില്‍ വിളിച്ച് തുടക്കം മാംഗല്യം തന്തുനാനേന എന്ന ഗാനം പാടി ദുല്‍ഖര്‍;   ചിരിച്ച് കൊണ്ട് പാട്ട് കേട്ടിരുന്ന നസ്രിയയോട് കുഞ്ഞി പുതിയ ചിത്രത്തിന്റെ പ്രൊമോഷനെന്നും ലൗഡ് സ്പീക്കറിലാണെന്നും പറഞ്ഞ് ഡിക്യു; വൈറലാകുന്ന വീഡിയോ കാണാം

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും നസ്രിയയും. സിനിമയിലും പുറത്തും വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.  ഇപ്പേഴിത നസ്രിയയെ ഫോണില്‍ വിളിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ ആണ് വൈറലാകുന്നത്.  കണ്ണും കണ്ണും കൊള്ളയടിത്താന്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി, സൂര്യാന്‍ എഫ്എം( തമിഴ്) ന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയയെ നടന്‍ ഫോണ്‍ ചെയ്യുന്നത്.

അഭിമുഖത്തിനിടെ നിവിന്‍ പോളിയെയോ നസ്രിയയെയോ ഫോണില്‍ വിളിച്ച് പാട്ടു പാടി കേള്‍പ്പിക്കാമോ എന്ന് അവതാരക ചോദിച്ചു. നസ്രിയയെയാണ് ദുല്‍ഖര്‍ ഫോണില്‍ വിളിച്ചത്. ഏറെ നേരം റിങ് ചെയ്ത ശേഷമാണ് നസ്രിയ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത്. നസ്രിയ ഫോണ്‍ അറ്റന്‍ഡ് ചെയ്തതും ദുല്‍ഖര്‍ പാട്ടുപാടി തുടങ്ങി. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ തുടക്കം മാംഗല്യം തന്തുനാനേന..എന്ന പാട്ടാണ് ദുല്‍ഖര്‍ ആലപിച്ചത്. ദുല്‍ഖറിന്റെ സര്‍പ്രൈസ് പാട്ട് കേട്ടതും നസ്രിയ ചിരിക്കാന്‍ തുടങ്ങി.

പാട്ട് പാടി കഴിഞ്ഞതും ദുല്‍ഖര്‍ നസ്രിയയോട് സംസാരിക്കാന്‍ തുടങ്ങി. കുഞ്ഞീ..എന്നു വിളിച്ചാണ് ദുല്‍ഖര്‍ നസ്രിയയോട് സംസാരിക്കുന്നത്. തന്റെ തമിഴ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് വിളിച്ചതെന്ന് ദുല്‍ഖര്‍ നസ്രിയയോട് പറഞ്ഞു.ഓ മൈ ഗോഡ്എന്നായിരുന്നു നസ്രിയ ദുല്‍ഖറിനോട് തിരിച്ചുപറഞ്ഞത്. രണ്ടുപേര്‍ക്കും ചിരിയടക്കാന്‍ സാധിച്ചില്ല. ഒരു പാട്ട് പാടണമെന്ന് പറഞ്ഞപ്പോള്‍ ഇതാണ് ആദ്യം ഓര്‍മയിലെത്തിയതെന്ന് ദുല്‍ഖര്‍ നസ്രിയയോട് പറഞ്ഞു. ദുല്‍ഖര്‍ തനിക്കു വേണ്ടി പാടുന്നതു വിശ്വസിക്കാനാകുന്നില്ല എന്നു നസ്രിയ പറഞ്ഞു.

ദുല്‍ഖര്‍ നായകനായ തമിഴ് ചിത്രംകണ്ണും കണ്ണും കൊള്ളയടിത്താല്‍’ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. സിനിമയ്ക്ക് എങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

dulquer salmaan call to nazriya nazim

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES