Latest News

അനുരാഗിണി ഇതാ എന്‍..! 'മഴ, ചായ, ജോണ്‍സണ്‍ മാഷ്... ഹാ അന്തസ്സ്!;  ഒരു യമണ്ടന്‍ പ്രേമകഥയിലെ പ്രണയാര്‍ദമായ ട്രെയിലര്‍ പുറത്തിറങ്ങി

Malayalilife
 അനുരാഗിണി ഇതാ എന്‍..! 'മഴ, ചായ, ജോണ്‍സണ്‍ മാഷ്... ഹാ അന്തസ്സ്!;  ഒരു യമണ്ടന്‍ പ്രേമകഥയിലെ പ്രണയാര്‍ദമായ ട്രെയിലര്‍ പുറത്തിറങ്ങി

നീണ്ട ഇടവേളയ്ക്ക ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ യമണ്ടന്‍ പ്രേമകഥയിലെ തകര്‍പ്പന്‍ ടീസറെത്തി. മഴയുടേയും ജോണ്‍സണ്‍ മാഷിന്റെ സംഗീതത്തിന്റെ പശ്ചാത്തലത്തിലും പുറത്തിറങ്ങിയ ടീസറാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ചായക്കടയുടെ വരാന്തയില്‍ മഴ ആസ്വദിച്ചു ചായ കുടിച്ചു നില്‍ക്കുന്ന ദുല്‍ഖറാണ് ടീസറിലുള്ളത്. വെറും 25 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള ടീസറില്‍ ദുല്‍ഖറിന്റെ ലല്ലു പറയുന്ന ഡയലോഗ് ആരാധകരുടെ കയ്യടി നേടുന്നത്. 
'മഴ, ചായ, ജോണ്‍സണ്‍ മാഷ്... ഹാ അന്തസ്സ്!'

സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ പ്രശസ്ത ഗാനമായ 'അനുരാഗിണി...' എന്ന ഗാനമാണ് രംഗത്തിന് പശ്ചാത്തലമൊരുക്കുന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ചിത്രമൊരു റൊമാന്റിക് ഹിറ്റ് ആകുമെന്നാണ് ആരാധകരുടെ പ്രതികരണം. 'വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, ദുല്‍ഖര്‍ സല്‍മാന്‍... ആഹാ അന്തസ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. 

ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദുല്‍ഖറിന്റെ ഒരു മലയാള ചലച്ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സംയുക്ത മോനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍.

സലിംകുമാര്‍, സൗബിന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, മധു, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ലെന, രശ്മി ബോബന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. പി. സുകുമാര്‍ ആണ് ഛായാഗ്രാഹകന്‍. ആന്റോ ജോസഫും സി.ആര്‍ സലിമും ചേര്‍ന്നാണ് നിര്‍മാണം.

 

dulqur salman yamandan prema kadha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES