Latest News

കേരളം കത്തിക്കുമോ ഗയ്സ്? ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ സിനിമ വരുന്നു;വാന്‍ 777' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചര്‍ച്ചയാകുന്നു

Malayalilife
കേരളം കത്തിക്കുമോ ഗയ്സ്? ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ സിനിമ വരുന്നു;വാന്‍ 777' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചര്‍ച്ചയാകുന്നു

യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ചര്‍ച്ചയാകുന്നു. 'വാന്‍ 777' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. റമീസ് നന്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും റമീസ് തന്നെയാണ്.
ഓമ്നി വാന്‍ ലൈഫിലൂടെയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ
സഹോദരങ്ങളായ എബിനും ലിബിനും ശ്രദ്ധ നേടുന്നത് രൂപമാറ്റം ചെയ്ത ഇവരുടെ വാന്‍ എംവിഡി പിടികൂടിയതോടെയാണ്. ടെമ്പോ ട്രാവലര്‍ കാരവന്‍ സ്വന്തമാക്കി ഇവര്‍ യാത്രകള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി മോഡിഫിക്കേഷന്‍ നടത്തിയതോടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

മലയാള സിനിമയെ വിസ്മയിപ്പിച്ച വിനയന്‍തുടര്‍ന്ന് ഇവര്‍ കണ്ണൂര്‍ എംവിഡി ഓഫീസിലെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവര്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാല്‍ പിടിച്ചെടുത്ത വാഹനം ഒക്ടോബര്‍ 28നാണ് ഇവര്‍ക്ക് വിട്ടുകിട്ടിയത്.

പിന്നീട് മോഡിഫിക്കേഷനുകള്‍ ഒഴിവാക്കി ഇവരുടെ നെപ്പോളിയന്‍ എന്ന വാന്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നിലവില്‍ വിദേശ യാത്രകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് തങ്ങള്‍ എന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ പറയുന്നത്.

Read more topics: # 'വാന്‍ 777
e bull jet brothers van 777 first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES