Latest News

പൃഥിക്ക് പിന്നാലെ ലംബോര്‍ഗിനിയുടെ യൂറസ് സ്വന്തമാക്കി ഫഹദും; നടന്‍ വാങ്ങിയത് 3.15 കോടിക്ക് മുകളിലുള്ള വാഹനം;  രജിസ്‌ട്രേഷന്‍ നടത്തിയത് നാടായ ആലപ്പുഴയില്‍ 

Malayalilife
പൃഥിക്ക് പിന്നാലെ ലംബോര്‍ഗിനിയുടെ യൂറസ് സ്വന്തമാക്കി ഫഹദും; നടന്‍ വാങ്ങിയത് 3.15 കോടിക്ക് മുകളിലുള്ള വാഹനം;  രജിസ്‌ട്രേഷന്‍ നടത്തിയത്  നാടായ ആലപ്പുഴയില്‍ 

ലയാളത്തിലെ യുവതാരമായ ഫഹദ് ഫാസിലും ലംബോര്‍ഗിനിയുടെ എസ്യുവി മോഡലായ യുറസ് തന്റെ വാഹന ശേഖരത്തിലേക്കും കൊണ്ടു വന്നിരിക്കുകയാണ്. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആര്‍.ടി. ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലായ് മാസം അവസാനത്തിലാണ് ഈ വാഹനം ആലപ്പുഴ ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ഈവര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എം.പി.വി മോഡലായ വെല്‍ഫയര്‍ ഫഹദ് സ്വന്തമാക്കിയിരുന്നു. ജര്‍മ്മന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്റ്റെലിഷ് വാഹനമായ 911 കരേര എസ് മോഡല്‍ ഫഹദിന്റെ ഗാരേജിലുണ്ട്.പൈതണ്‍ ഗ്രീന്‍ നിറത്തില്‍ ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ 911 കരേര എസ് ആയിരുന്നു ഫഹദ് സ്വന്തമാക്കിയത്.

പോര്‍ഷെ 911 കരേര എസ് സ്വന്തമാക്കിയ ചുരുക്കം ചില സെലിബ്രിറ്റികള്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ. നടന്‍ രാം കപൂറും മംമ്ത മോഹന്‍ദാസും 911 കരേര എസും  ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സുരേഷ് റെയ്നയും പോര്‍ഷെ 911 സ്വന്തമാക്കിയിരുന്നു.

ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്യുവിയാണ് യുറസ്.  2017 ഡിസംബറിലാണ് യുറസ്  ആഗോളതലത്തില്‍ അവതരിപ്പിക്കുകയും 2018 ജനുവരിയില്‍ ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തത്.  4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ZF-ല്‍ നിന്ന് ലഭിക്കുന്ന 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ യുറസ്സിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ്.

 

fahad faasil owns lamborghini urus

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES