Latest News

ഫഹദും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം വരുമോ? ഇരുവരുടെയും ചിത്രങ്ങളുള്ള പോസ്റ്റര്‍ എത്തിയതോടെ സോഷ്യല്‍മീഡിയയില്‍ ചൂടന്‍ ചര്‍ച്ച;  വമ്പന്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കാനുള്ള പോസ്റ്റര്‍ പങ്ക് വച്ച് ടോവിനോയും ആസിഫും വിനിത് ശ്രീനിവാസനും അടക്കമുള്ള യുവതാരങ്ങള്‍

Malayalilife
ഫഹദും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം വരുമോ? ഇരുവരുടെയും ചിത്രങ്ങളുള്ള പോസ്റ്റര്‍ എത്തിയതോടെ സോഷ്യല്‍മീഡിയയില്‍ ചൂടന്‍ ചര്‍ച്ച;  വമ്പന്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കാനുള്ള പോസ്റ്റര്‍ പങ്ക് വച്ച് ടോവിനോയും ആസിഫും വിനിത് ശ്രീനിവാസനും അടക്കമുള്ള യുവതാരങ്ങള്‍

ഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന സൂചന നല്‍കിയെത്തിയ പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്..ടോവിനോ തോമസ് ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ഈ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് എത്തുമെന്നാണ് പോസ്റ്ററില്‍ പങ്ക് വച്ചിരിക്കുന്നത്.

ഏറെ കാത്തിരുന്ന പ്രഖ്യാപനം നാളെ എന്ന് കുറിച്ചുകൊണ്ട് ഫഹദിന്റെയും പൃഥിരാജിന്റെയും ഇരുവരുടെയും ചിത്രങ്ങളുമായുള്ള പോസ്റ്റര്‍ ആണ് ടോവിനോ, വിനീത് ശ്രീനിവാസന്‍,നരേന്‍. ആസിഫ് അലി തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

മലയന്‍കുഞ്ഞ്, വിക്രം എന്നീ ചിത്രങ്ങളാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. പുഷ്പ 2, ഓടും കുതിര ചാടും കുതിര, ധൂമം,ഹനുമാന്‍ ഗിയര്‍ എന്നീ ചിത്രങ്ങളാണ് ഫഹദിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് ആണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഷാജി കൈലാസ് ചിത്രം കാപ്പയാമ് ഉടന്‍ റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം. വിലായത്ത് ബുദ്ധ, സലാര്‍, ഖലീഫ, ആടുജീവിതം, എമ്പുരാന്‍,? കാളിയന്‍,? ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പ്രഖ്യാപിച്ചിട്ടുള്ളത്

പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംഷയിലാണ് സിനിമാസ്വാദകര്‍. ഫഹദും പൃഥ്വിയും ഒന്നിക്കുന്ന ചിത്രം വരുന്നു, ഇത് വേറെ ലെവലാകും എന്നിങ്ങനെയാണ് പ്രേക്ഷക കമന്റുകള്‍. എന്തായാലും ഇരുവരും ഒന്നിക്കുന്ന ചിത്രമാണോ അതോ വേറെ എന്തെങ്കിലും പ്രഖ്യാപനമാണോ എന്നുള്ളത് ഇന്ന് വൈകുന്നേരം ആറ് മണിക്ക് അറിയാനാകും. 

 

fahadh faasil and prithviraj combo film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES