Latest News

നസ്രിയ എല്ലാകാര്യങ്ങളെക്കുറിച്ചും അപ്ഡേറ്റാണ്;അവരൊരു ആര്‍ട്ടിസ്റ്റായിരിന്നിരിക്കാം;പക്ഷേ ഒട്ടും പ്രഫഷണലല്ല; വിവാഹശേഷം കുടുംബ ബന്ധങ്ങളിലോട്ടാണ് കൂടുതല്‍ താല്‍പര്യം;നസ്രിയ വന്നതിന് ശേഷം ഫഹദ് കുറേക്കൂടി നന്നായി;അല്ലായിരുന്നുവെങ്കില്‍ വേറെ വഴിയൊക്കെ പോയേനെ; ഫാസില്‍ നസ്രിയെക്കുറിച്ച് പറഞ്ഞത്

Malayalilife
 നസ്രിയ എല്ലാകാര്യങ്ങളെക്കുറിച്ചും അപ്ഡേറ്റാണ്;അവരൊരു ആര്‍ട്ടിസ്റ്റായിരിന്നിരിക്കാം;പക്ഷേ ഒട്ടും പ്രഫഷണലല്ല; വിവാഹശേഷം കുടുംബ ബന്ധങ്ങളിലോട്ടാണ് കൂടുതല്‍ താല്‍പര്യം;നസ്രിയ വന്നതിന് ശേഷം ഫഹദ് കുറേക്കൂടി നന്നായി;അല്ലായിരുന്നുവെങ്കില്‍ വേറെ വഴിയൊക്കെ പോയേനെ; ഫാസില്‍ നസ്രിയെക്കുറിച്ച് പറഞ്ഞത്

ലയാളത്തിന്റെ പ്രിയതാരങ്ങളായ ഫഹദിനെക്കുറിച്ചും നസ്രിയയെക്കുറിച്ചും ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ പങ്ക് വച്ച വാക്കുകളാണ വാര്‍ത്തകളില്‍ നിറയുന്നത്.നസ്രിയ പ്രഫഷണല്‍ ആര്‍ട്ടിസ്റ്റല്ലെന്നാണ് ഫാസില്‍ പറയുന്നത്്. നസ്രിയ തനിക്കെപ്പോഴും ഒരു അത്ഭുതമാണെന്നും, കുടുംബ ജീവിതത്തിന് പ്രധാന്യം നല്‍കുന്ന വ്യക്തിയാണെന്നും ഫാസില്‍ പറഞ്ഞു.'

നസ്രിയ എനിക്കെപ്പോഴും ഒരു അത്ഭുതമാണ്.ഭയങ്കര അപ്‌ടേറ്റഡ് ആയിട്ടുള്ള കുട്ടിയാണ്. ഒരു താരമാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒന്നും നസ്രിയയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. അവര്‍ ഒരു ആര്‍ട്ടിസ്റ്റ് ആയിരിന്നിരിക്കാം. പക്ഷേ ഒട്ടും പ്രഫഷണലല്ല. കല്യാണത്തിന് ശേഷം കുടുംബ ബന്ധങ്ങളിലോട്ടാണ് അവര്‍ക്ക് താല്‍പര്യം. ഫഹദിനോപ്പം വീടിന്റെ ഇന്റീരിയറും വീട്ടിലെ കാര്യങ്ങളും നോക്കി നടത്തും.

ഓടി നടന്ന് പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആര്‍ട്ടിസ്റ്റ് അല്ല നസ്രിയ. പെട്ടന്ന് ഒരു കഥാപാത്രം വന്ന് കഥ കേട്ട് ഇഷ്ടപ്പെട്ടാല്‍ ചെയ്യുകയും ചെയ്യും അവിടെയാണ് നസ്രിയയും ഫഹദും തമ്മിലുള്ള സിങ്ക് കാണാന്‍ പറ്റുന്നത്. പെട്ടെന്ന് അഭിനയിക്കാന്‍ തോന്നി. ഒരു ക്യാരക്ടര്‍ വന്നപ്പോള്‍ അതും അഭിനയിച്ചു. മുന്നിലൊരു കഥയും ക്യാരക്ടറും വന്നാല്‍ ഇനിയും ചെയ്യും.' 'അങ്ങനെയാണ് എനിക്ക് തോന്നുന്നത്. ഇത് ഞാന്‍ ചെയ്താല്‍ ശരിയാവില്ലെന്ന് പറഞ്ഞ് ചിലപ്പോള്‍ വിട്ടുകളയും. വിക്രം മലയാളത്തില്‍ ഡബ്ബ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് ഫഹദ് പറഞ്ഞിരുന്നു.'കാരണം അതിന്റെ ഫയര്‍ അവിടെ തീര്‍ന്നെന്നും ആര്‍ട്ടിഫിഷലില്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നസ്രിയയും അങ്ങനെയാണ്. ആര്‍ട്ടിഫിഷലാക്കുന്നതൊന്നും രണ്ടാള്‍ക്കും ഇഷ്ടമില്ലെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് സിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ അത് മലയാളത്തില്‍ ചെയ്യാന്‍ പറഞ്ഞിട്ട് നസ്രിയയും ചെയ്തില്ല. രണ്ടാളും തമ്മില്‍ നല്ല സാമ്യമുണ്ട്.ഉള്ളിലൊരു ഫയറുണ്ടെങ്കിലെ അവര്‍ സിനിമ ചെയ്യൂ. അപൂര്‍വമായി മാത്രമെ സമ്മര്‍ദ്ദത്തിലൂടെയായി സിനിമ ചെയ്യൂ.' 'ഫഹദിന് അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നസ്രിയയ്ക്ക് അതൊന്നുമില്ല. നസ്രിയ വന്നതിന് ശേഷം ഫഹദ് കുറേക്കൂടി നന്നായി. അല്ലായിരുന്നുവെങ്കില്‍ വേറെ വഴിയൊക്കെ പോയേനെ. നസ്രിയയുടെ സാന്നിധ്യം അവന് വളരയെധികം ഹെല്‍പ് ഫുളായെന്നാണ് എനിക്ക് തോന്നുന്നത്' ഫാസില്‍ പറയുന്നു.

fazil about nazriya and fahadh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES