'കണ്ണൂര്‍ സ്‌ക്വാഡ്'ന്റെയും 'കാതല്‍ ദി കോര്‍'ന്റെയും വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന 'ടര്‍ബോ'യുടെ ഫസ്റ്റ് ലുക്ക് റിലീസായി. കറുപ്പ് ഷര്‍ട്ടും സില്‍വര്‍ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്. പിറകില്‍ ഒരു കൂട്ടം ആളുകള്‍ ഓടി വരുന്നതായും കാണാം. ഇതൊരു പൊടി പറത്തും സിനിമയാണെന്ന വലിയ സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. മമ്മൂട്ടി നായകനായെത്തുന്ന ഈ മാസ്സ് ആക്ഷന്‍ കൊമേര്‍ഷ്യല്‍ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'.
കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെതാണ് സംഗീതം. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹകന്‍. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കും.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി