Latest News

ദുല്‍ഖറിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഗോകുല്‍ സുരേഷ്;  കിങ് ഓഫ് കൊത്തയുടെ ലൊക്കേഷനില്‍ നടന്ന താരപുത്രന്റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
ദുല്‍ഖറിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഗോകുല്‍ സുരേഷ്;  കിങ് ഓഫ് കൊത്തയുടെ ലൊക്കേഷനില്‍ നടന്ന താരപുത്രന്റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഗോകുല്‍ സുരേഷിന്റെ പിറന്നാളായിരുന്നു ഇന്നലെ. പാപ്പന് ശേഷം താരപുത്രന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു പിറന്നാളാഘോഷം.ദുല്‍ഖറിനും സംഘത്തിനൊപ്പമാണ് നടന്‍ പിറന്നാളാഘോഷിച്ചത്.അതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

കിങ് ഓഫ് കൊത്ത എന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നു ഗോകുലിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. ചിത്രത്തില്‍ ഗോകുലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിങ് ഓഫ് കൊത്ത'. പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ എഴുതിയ അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

മുത്തുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗോകുല്‍ മലയാള സിനിമയില്‍ സജീവമാകുകയാണ്. ഏതാനും ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും അഭിനയത്തിലുള്ള തന്റെ പ്രതിഭ തെളിയിക്കാന്‍ ഗോകുലിനു സാധിച്ചിട്ടുണ്ട്. 

gokul birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES