Latest News

സ്‌റ്റൈലിഷ് ലുക്കില്‍ ഫോട്ടോഷൂട്ട് വീഡിയോയുമായി ഗായത്രി ശങ്കര്‍;ന്നാ താന്‍ കേസ് കൊടിലെ നാടന്‍ പെണ്‍കൊടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുമ്പോള്‍

Malayalilife
 സ്‌റ്റൈലിഷ് ലുക്കില്‍ ഫോട്ടോഷൂട്ട് വീഡിയോയുമായി ഗായത്രി ശങ്കര്‍;ന്നാ താന്‍ കേസ് കൊടിലെ നാടന്‍ പെണ്‍കൊടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുമ്പോള്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ന്നാ താന്‍ കേസ് കൊടിലൂടെ വലിയ കയ്യടി നേടിയ ഒരു നായികാ താരമാണ് ഗായത്രി ശങ്കര്‍. തമിഴ്‌നാട് സ്വദേശിയായ ഈ നടി ഒരുപിടി തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇപ്പോളിതാ നടിയുടെ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

നോ മാന്‍സ് ലാന്‍ഡ് ഫാഷന്‍ ഫിലിം എന്ന ഈ വീഡിയോയില്‍ മോഡേണ്‍ ലുക്കില്‍ സ്‌റ്റൈലിഷ് വേഷത്തിലാണ് ഗായത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെല്‍വി ജെ സംവിധാനം ചെയ്ത ഈ വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് വിവേക് പ്രേംസിങ്, സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യര്‍, എഡിറ്റ് ചെയ്തത് പ്രേംരാജ് എന്നിവരാണ്. 

ടിന്റു ബി ആണ് ഈ വീഡിയോക്ക് വേണ്ടി ഗായത്രി ശങ്കറിനെ സ്‌റ്റൈല്‍ ചെയ്തത്. സംവിധായകന്‍ മെല്‍വി ജെ തന്നെ സെറ്റ് ഡിസൈനും ചെയ്ത ഈ വീഡിയോ ഇപ്പോള്‍ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഈ വീഡിയോയില്‍ വ്യത്യസ്ത മോഡേണ്‍ വസ്ത്രങ്ങളില്‍ ആണ് നടി പ്രത്യക്ഷപ്പെടുന്നത്.

തമിഴ് നായികയായ ഗായത്രി ശങ്കര്‍ 18 വയസ് എന്ന ചിത്രത്തിലൂടെ 2012ലാണ് സിനിമാ അരങ്ങേറ്റം കുറിച്ചത് വിജയ് സേതുപതിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ഗായത്രി വേഷമിട്ടിട്ടുണ്ട്. നടുവ്ലെ കൊഞ്ചം പാക്കാത കാണോം, പൊന്മലയ് പൊഴുത്, റമ്മി, മത്താപ്പൂ, പുരിയാത പുതിര്‍, ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍, സീതക്കത്തി, ചിത്തിരം പേശുതെടി, സൂപ്പര്‍ ഡീലക്‌സ് തുടങ്ങി വിക്രം വരെ നീളുന്നതാണ് തമിഴിലെ ഗായത്രിയുടെ സിനിമാ കരിയര്‍.

gyaathri sankar PHOTOSHOOT

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES