Latest News

കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാര്‍ക്കുള്ള മുറിപ്പത്തലുമായി ഷെയിന്‍ നിഗത്തിന്റെ ഇഷ്‌ക്; ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കള്‍ നേരിടേണ്ടിവന്നിട്ടുള്ള സദാചാരമാനറിസം കൂടി; ഇത് പ്രണയിതാക്കള്‍ക്ക് മാത്രമുള്ളതല്ല മലയാളികള്‍ പാഠമാക്കേണ്ട ചിത്രം

എം.എസ് ശംഭു
 കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാര്‍ക്കുള്ള മുറിപ്പത്തലുമായി ഷെയിന്‍ നിഗത്തിന്റെ ഇഷ്‌ക്; ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കള്‍ നേരിടേണ്ടിവന്നിട്ടുള്ള സദാചാരമാനറിസം കൂടി;  ഇത് പ്രണയിതാക്കള്‍ക്ക് മാത്രമുള്ളതല്ല മലയാളികള്‍ പാഠമാക്കേണ്ട ചിത്രം

കൗമാരത്തിന്റെ പ്രണയനായകനെന്നാണ് ഷെന്‍ നിഗത്തിന് മലയാളികള്‍ വിശേഷിപ്പിക്കുന്നത് തന്നെ. ഷെയിന്റെ ചിരിയില്‍ പോലും അഭിനയം നിറഞ്ഞു നില്‍ക്കുമ്പോള്‍ അടുത്തകാലത്തൊന്നും ഒരു പക്ഷേ ഷെയിനോളം പ്രതിഭ തെളിയിച്ച ഒരു പുതുമുഖ നടന്‍ ഉണ്ടാകില്ല. ഷെയിന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ ഒന്നിക്കുന്ന ഇഷ്‌ക് മലയാളികള്‍ക്ക് പുതുമുഖ സംവിധായകനില്‍ നിന്നും ലഭിച്ച മറ്റൊരു സമ്മാനം എന്നുതന്നെ പറയാം. 

ഇഷ്‌ക് എന്ന് സിനിമയുടെ പേര് സൂചിക്കുമ്പോള്‍ തന്നെ ഇതൊരു പ്രണയകഥയല്ലെന്നും ടാഗ് ലെനില്‍ സംവിധായകന്‍ പറഞ്ഞു നിര്‍ത്തുന്നു. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും മനസിലാകും പ്രണയമ മാത്രമാണോ പ്രണയത്തിലേക്ക് കടന്നെത്തുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങളും സിനിമ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന്. വരത്തന്‍ പോലുള്ള പലചിത്രങ്ങളിലും കടന്നെത്തിയിട്ടുള്ള പ്രമേയമാണ് ഇഷ്‌കിലും ഏകദേശം അവതരിപ്പിച്ച കാട്ടുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയും, സംവിധാനം നവാഗതനായ അനുരാജ് മനോഹറുമാണ്. കഥുടെ കാമ്പും സംവിധാനത്തിലെ മികവും ഒപ്പം ഷെയിന്‍ നിഗത്തിന്റെ തകര്‍പ്പന്‍ പ്രകടനവും ആസ്വദിക്കാവുന്ന മനോഹര മേക്കിങ്ങാണ് ഈ ചിത്രം. ചിത്രത്തില്‍ ഒരു ഐ.ടി പ്രൊഫഷണലായ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായിട്ടാണ് ഷെയിന്‍ കടന്നെത്തുന്നത്. 

നായിക ആന്‍ ശീതള്‍ സി.എം.എസ് കോളജിലെ ഒന്നാം വര്‍ഷ എം.എ വിദ്യാര്‍ത്ഥിയും. കഥയുടെ ആദ്യ 30 മിനിട്ട് ഷെയിന്റ പതിവ് ചിരിയും കുറുമ്പും പ്രണയവും എല്ലാം പ്രേക്ഷകന് കിട്ടും. ആന്‍ ശീതളിന്റെ പ്രകടനവും മോശമായിരുന്നില്ല. പ്രണയിതാക്കള്‍ മാത്രം നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമല്ല സനിമി അവതരിപ്പിച്ച് കാട്ടുന്നത് ഒരു ആണും പെണ്ണും തനിച്ചിരിക്കുന്ന വേളയില്‍ അല്ലെങ്കില്‍ അവരുടെ സ്വകാര്യനിമിഷങ്ങളിലേക്ക് കടന്നെത്തുന്ന കേരളത്തിലെ സാദാചാര മനാറിസം തന്നെയാണ് ഈ  ചിത്രം പറഞ്ഞു നിര്‍ത്തുന്നത്.

ആദ്യ പതിനഞ്ച് മിനിട്ടില്‍ മാത്രം സച്ചിദാനന്തന്റെ കുംടുംബത്തേ കാണിക്കുന്നു. അപ്പോഴും നായകന്‍ തന്റെ പ്രിയതമയോടുള്ള പ്രണയ സല്ലാപത്തിലാണ്. പിന്നീട് കഥ പുരോഗമിക്കുന്നത് ഇവരുടെ സ്വകാര്യതയും പ്രണയ നിമിഷങ്ങളിലേക്കും. 

ഷെയിന്റെ നടനമേന്മ തെളിയിക്കുന്ന മറ്റൊരു ചിത്രം

പ്രണയിതാക്കള്‍ തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ അതിലേക്ക് വൈകൃത സ്വഭാവുമായി കടന്നെത്തുന്ന ചില മനുഷ്യര്‍ മുന്‍പ് കേരളത്തില്‍ അരങ്ങേറിയിട്ടുള്ള ഒരു നൂറ് സംഭവങ്ങളോട് ഈ ചിത്രം ഉപമിക്കാന്‍ കഴിയും. കഥയുടെ ഒഴുക്ക് തന്നെ അതി തീവ്രഭാ,യില്‍ ഇത്തരം സദാചാര വാദികളുടെ മുതലെടുപ്പുകള്‍ അവതരിപ്പിച്ച കൊണ്ടാണ്. രണ്ട് വര്‍ഷം മുന്‍പ് കൊല്ലം അഴിക്കല്‍ കടപ്പുറത്ത് കാമിതാക്കള്‍ക്ക് നേരെ നടന്ന സാദാചാര ഗുണ്ടായിസവും ഒപ്പം കാമുകന്‍ മനം തൊന്ത് ആത്മഹത്യ ചെയ്ത സംഭവവും മലയാളികള്‍ കണ്ടതാണ്. ഇവയെ എല്ലാം ഏതെങ്കിലുമൊക്കെ തരത്തില്‍ പ്രേക്ഷകന് ഓര്‍ത്തെടുക്കാന്‍ പറ്റും ഈ ചിത്രത്തിലൂടെ. ഏതൊരു ടിപ്പിക്കല്‍ മലയാളി കാമുകനെ പോതെ തന്നെ കാമുകിയെ മറ്റാരെങ്കിലും നോക്കുന്നിടത്ത് പ്രതികരിക്കുന്ന ചിലപ്പോള്‍ തല്ലുകൂടാന്‍ വരെ പോകുന്ന നായകനാണ് കഥയില്‍ സച്ചിദാനന്‍. എന്നാല്‍ രണ്ടാം പകുതിയിലെ പല രംഗങ്ങളിലും നിസ്സാഹായനായി പോകുന്ന നായകന്റെ ആത്മസംഘര്‍ഷവും ചിത്രത്തിലൂടെ കാണാം. 

സദാചാരക്കാര്‍ക്കുള്ള മറുപടി

കമിതാക്കളിലേക്ക് നോട്ടമെറിയുന്ന ചില സദാചാരക്കാര്‍,ഞരമ്പുരോഗികളായ കഥാപാത്രങ്ങള്‍ ഇവരുടെ മുതെലടുപ്പുകള്‍ ഇതെല്ലാം ചിത്രത്തില്‍ അതിവൈകാരികമായി തന്നെ അവകരിപ്പിക്കപ്പെടുന്നു. രണ്ടാം പകുതിയില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ഷൈയിന്റെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായി പ്രതികാരത്തിന്റെ ചുവടുകളുമായി ഷെയിന്‍ എത്തുന്നു. ഒരു സൈക്കോ പോലെയൊക്കെ തോന്നുമെങ്കിലും ചിത്രം കാണുന്ന ഏതൊരാള്‍ക്കും ഷെയിന്‍ ചെയ്തതാണ് ശെരിയെന്നൊക്കെ എവിടെയൊക്കെയോ തോന്നിപ്പോകും. പാര്‍ക്കിലോ ബീച്ചിലോ, തീയറ്ററിലോ കൗമാരക്കാര്‍ അവരുടെ ന്ല്ല നിമിഷങ്ങള്‍ ചിലവിടുമ്പോള്‍ അതിനെ തീര്‍ത്തും വികലവല്‍ക്കരിച്ച് ചിത്രീകരിക്കുന്ന പ്രതിരോധിക്കാന്‍ കഴിയാതെ നില്‍ക്കുന്ന പല കാമിതാക്കളുടെ അവസ്ഥയും ഈ ചിത്രത്തില്‍ കണ്ടേക്കാം. കമിതാക്കള്‍ എന്നല്ല ഇരുട്ടിന്റെ മറവില്‍ ഏതൊരു പെണ്ണിനേഴും മതലെടുക്കാന്‍ ശ്രമിക്കുന്ന ഒകരുകൂട്ടം ഞരമ്പുരോഗികള്‍ക്കുള്ള ബോധവല്‍ക്കരണം തന്നെയാകും ഈ ചിത്രം.

ഷൈന്‍ ടോമിന്റെ കഥാപാത്രമാണ് ഇതില്‍ ഷൈനെ പോലെ തന്നെ എടുത്ത് പറയേണ്ടതായി തോന്നിത്. ഒരു ന്യുനത നിറഞ്ഞ കഥാപാത്രത്തെ എങ്ങനെ ഭംഗിയായി അവതരിപ്പിക്കാമോ അത്രത്തോളം മനോഹരമായി ഷൈന്‍ ടോം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഷൈനും ഷെയിനും തമ്മിലുള്ള പ്രകടനാണ് ഏററ്റവും ഉഗ്രന്‍. അതോടൊപ്പം തന്നെ ജാഫര്‍ ഇടുക്കിയുടെ കഥാപാത്രവും അഭിനയ പ്രാധാന്യം നിറഞ്ഞു നിന്നിരുന്നു.

ഒരു നവാഗത സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്നതിനും അപ്പുറം ലഭിച്ച ചിത്രമാണ് ഇഷ്‌ക്. സിനിമ ഉയര്‍ത്തിക്കാട്ടുന്ന ചില സാമാകലാക പ്രശ്‌നങ്ങള്‍, മുന്‍പ് ്‌സംഭവിച്ചിട്ടുള്ളവയും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മലയാളികളുടെ വൈകൃതങ്ങള്‍ എന്നിവയെല്ലാം തന്നെ പറയുമ്പോഴും അതിനെ പ്രതിരോധിക്കുന്ന നായകന്റെ മാസ് പെര്‍ഫോന്‍സ് ചിത്രത്തിന്റെ രണ്ടാം പകുതിയുടെ ഹൈലൈറ്റ്.  ചിത്രത്തില്‍ ഏറ്റവും മനോഹരമായി തോന്നിയത് ഷെയിന്‍ നിഗത്തിന്റെ ഒറ്റയാള്‍ പ്രകടനം തന്നെയാണ്. 

മധുരപ്രതികാരം എന്നൊക്കെ പറയുമ്പോലെ നായകന്റെ ക്ലൈമാക്‌സ് രംഗത്തെ പ്രകടനങ്ങള്‍ സൂപ്പറായിരുന്നു. എങ്കിലും ചിത്രം അവസാനിക്കുന്നിടത്ത് കാട്ടിത്തരുന്ന ബന്ധങ്ങളിലെ വിശ്വാസീയത അംഗീകരിക്കാനുള്ള പ്രയാസം, എന്നിവയെല്ലാം മനോഹരമായി തന്നെ കഥയില്‍ തുറന്നുകാട്ടുന്നു. 

ഏതൊരാള്‍ക്കും ഏതെങ്കിലും സാഹചര്യത്തില്‍ അനുഭവിച്ചിട്ടുള്ള ജീവിതത്തിലെ ഏതെങ്കിലും ഒരു അനുഭവത്തെ കൂട്ടിചേര്‍ത്ത് വായിക്കാവുന്ന സിനിമ തന്നെയാണ് ഇഷ്‌ക്, കഥാപാത്രങ്ങില്‍ ആന്‍ ശീതളിന്റെ പ്രകടനം അത്രവലിയ പ്രധാന്യമുള്ളത് തോന്നിയില്ലെങ്കിലും ക്ലൈമാകിസിലെ ചില മാസോക്കെ കലക്കി. അമ്മയായി എത്തിയ മാലാ പാര്‍വതി, സ്വാസിക അവതരിപ്പിച്ച സഹോദരി റോള്‍ എന്നിവ മോശമാക്കിയില്ല... അന്‍സര്‍ ഷായുടെ ഛായാഗ്രഹണത്തിനാണ് നല്ലെരാു കൈയ്യടി നല്‍കേണ്ടത്. പകലിലും രാവുകളിലും ഇഴചേര്‍ന്ന ഫ്രെയിമുകള്‍ കാഴ്ച വസന്തം നല്‍കി. പ്രത്യേകിച്ച് പാട്ടു സീനുകളിലെല്ലാം. ജേക്‌സ് ബിജോയിയുടെ എഡിറ്റിങ്ങിം മനോഹരമാക്കിയ്ട്ടുണ്ട്. 

Read more topics: # ishq malayalam movie review
ishq malayalam movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES