Latest News

ചട്ടയും മുണ്ടുമുടുത്ത് ലാലേട്ടന്റെ മെഗാ മാര്‍ഗം കളി; ഒപ്പം കളിക്കാന്‍ സലിം കുമാറും അരിസ്‌റ്റോ സുരേഷും ആന്റോ ജോസഫും; വൈറലായി ഇട്ടിമാണിയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍

Malayalilife
 ചട്ടയും മുണ്ടുമുടുത്ത് ലാലേട്ടന്റെ മെഗാ മാര്‍ഗം കളി; ഒപ്പം കളിക്കാന്‍ സലിം കുമാറും അരിസ്‌റ്റോ സുരേഷും ആന്റോ ജോസഫും; വൈറലായി ഇട്ടിമാണിയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തിറങ്ങിയത്. മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇട്ടിമാണിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഒരുക്കിയ മെഗാ മാര്‍ഗം കളിയുടെ വിഷ്വലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ചട്ടയും മുണ്ടും ഉടുത്ത ലാലേട്ടന്‍ മാര്‍ഗം ക്‌ളിക്കുന്നതാണ് രംഗം. മോഹന്‍ലാലിനൊപ്പം സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ആന്റോ ജോസഫ് എന്നിവരുമുണ്ട്.

 ഭവന നിര്‍മ്മാണ സഹായനിധിയിലേക്കുള്ള മെഗാ മാര്‍ഗംകളിയാണ് രംഗം.നവാഗതരായ ജിബി-ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി-ജോജു ടീം. കോമഡി എന്റര്‍ടൈന്‍മെന്റായാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ittimani mohnalal margam kali pics viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES