Latest News

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടിയും സുല്‍ഫത്തും പോയത് സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാന്‍; പട്ടേല്‍ പ്രതിമ സന്ദര്‍ശിക്കുന്ന താരകുടുംബത്തിന്റെ  ചിത്രങ്ങള്‍ വൈറല്‍

Malayalilife
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടിയും സുല്‍ഫത്തും പോയത് സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാന്‍; പട്ടേല്‍ പ്രതിമ സന്ദര്‍ശിക്കുന്ന താരകുടുംബത്തിന്റെ  ചിത്രങ്ങള്‍ വൈറല്‍

ഗുജറാത്തില്‍ കെവാദിയയിലെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് അദ്ദേഹം സ്റ്റാച്യു ഓഫ് യൂണിറ്റികാണാനെത്തിയത്. നിര്‍മാതാക്കളായ എസ് ജോര്‍ജ്, ആന്റോ ജോസഫ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സ്റ്റാച്യു ഓഫ് യൂണിറ്റി തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.ചൊവ്വാഴ്ച  ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങാനാണ് മമ്മൂട്ടി ഗുജറാത്തിലെത്തിയത്. 

നിര്‍മാതാക്കളായ ആന്റോ ജോസഫ്, ജോര്‍ജ് എന്നിവരും മറ്റു ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.സര്‍ദാര്‍ പട്ടേല്‍ പ്രതിമയ്ക്ക് അഭിമുഖമായി തയാറാക്കിയ പ്രത്യേക വേദിയില്‍ വച്ചാണ് ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

പുരസ്‌കാര വിതരണച്ചടങ്ങില്‍ മമ്മൂട്ടിക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ചടങ്ങിനിടെ സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചത് മമ്മൂട്ടിക്കും ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് അനന്ത് നാഗിനും ഗായിക വൈക്കം വിജയലക്ഷ്മിക്കും വേണ്ടി മാത്രമായിരുന്നു.

Read more topics: # മമ്മൂട്ടി.
mammootty visits statue of unity gujarat

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES