Latest News

മെഗാമാര്‍ഗം കളിയുമായി ഇട്ടിമാണി ലൊക്കേഷനൊരുങ്ങിയപ്പോള്‍ അണിയറക്കാര്‍ക്ക് തലവേദനയായത് സോഷ്യല്‍ മീഡിയ; ചിത്രത്തിലെ പ്രാധാന്യം അര്‍ഹിക്കുന്ന മാര്‍ഗം കളിരംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് ആരാധകര്‍; സിനിമയെ തകര്‍ക്കരുതെന്ന് മുന്നറിയിപ്പുമായി അണിയറ പ്രവര്‍ത്തകരും 

Malayalilife
മെഗാമാര്‍ഗം കളിയുമായി ഇട്ടിമാണി ലൊക്കേഷനൊരുങ്ങിയപ്പോള്‍ അണിയറക്കാര്‍ക്ക് തലവേദനയായത് സോഷ്യല്‍ മീഡിയ; ചിത്രത്തിലെ പ്രാധാന്യം അര്‍ഹിക്കുന്ന മാര്‍ഗം കളിരംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് ആരാധകര്‍; സിനിമയെ തകര്‍ക്കരുതെന്ന് മുന്നറിയിപ്പുമായി അണിയറ പ്രവര്‍ത്തകരും 

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന സിനിമയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. തനി തൃശൂര്‍ക്കാരന്റെ വേഷത്തിലെത്തുന്ന മോഹന്‍ലാല്‍ ചട്ടയും മുണ്ടും അണിഞ്ഞ് മാര്‍ഗം കളി കളിക്കുന്ന ലൊക്കേഷന്‍ രംഗങ്ങളാണ് കഴിഞ്ഞദിവസം വൈറലായി മാറിയത്.

താരത്തിന്റെ സെല്‍ഫിയും ലൊക്കേഷനിലേക്കുള്ള കടന്നുവരും മാര്‍ഗം കളി വീഡിയോയുമെല്ലാം ടിക്ക് ടോക്കിലും ഫേസ്ബുക്കിലുമെല്ലാം തരംഗമായതോടെ ഇത് ചിത്രീകരണത്തെ ബാധിക്കുമെന്ന് ആശങ്കപ്പെട്ട് അണിയറക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ചമഞ്ഞൊരുങ്ങി മാര്‍ഗം കളിയുടെ മുദ്ര പിടിച്ചു നില്‍ക്കുന്ന ഇട്ടിമാണിയായ ലാലേട്ടന്റെ ലുക് ആരാധകര്‍ കൈയടികളോടെയാണ് വരവേറ്റത്.'ഇട്ടിമാണി, മെയ്ഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ' മാര്‍ഗ്ഗം കളി വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ അത്ഭുതപ്പെടുത്തിയ ശേഷം അതേ വേഷത്തില്‍ സെല്‍ഫിയുമായി നില്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇടം നേടിയിരുന്നു.

ഇട്ടിമാണിയുടെ തന്ത്ര പ്രധാനമായ ഒരു രംഗമാണ് തൃശൂരിലെ നടത്തിയത്. 520 കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാള ഇടവക കുടുംബ സമ്മേളന കേന്ദ്ര സമിതി നടത്തിയ മെഗാ മാര്‍ഗംകളി അതേ പടി പകര്‍ത്തുകയായിരുന്നു ചിത്രത്തിലൂടെ.  ഭവനനിര്‍മാണ നിധിയിലേക്ക് സംഭാവ തേടിയുള്ള മാര്‍ഗം കളിയായിട്ടാണ് സിനിമയില്‍ ഈ രംഗം അവതരിപ്പിക്കപ്പെടുന്നതും. എന്നാല്‍ ലൊക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയ അണിയറപ്രവര്‍ത്തകര്‍ക്ക്  വില്ലനായത് സ്മാര്‍ട്ട ഫോണുകളായിരുന്നു. 


ചിത്രീകരണ സമയത്ത് ഫോണുകള്‍ കര്‍ശനമായി വിലക്കിയിരുന്നെങ്കേിലുിലും താരത്തിനെ കണ്ടതോടെ എല്ലാവരും ഫോുകളെടുത്ത് വീഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ ശ്രമിച്ചു. അണിയറക്കാര്‍ കര്‍ശന നിയന്ത്രണം ഒരുക്കിയെങ്കിലും ഇതൊന്നും വകവയ്ക്കാതെ ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്തുകയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുമായിരുന്നു. മെഗാമാര്‍ഗം കളി ലാലേട്ടന്‍ കളിക്കുന്ന വീഡിയോ ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അണിയറക്കാര്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തുകയും ചെയ്തു. 

അതീവ പ്രധാന്യമുള്ള രംഗമാണ് ചിത്രീകരിച്ചതെന്നും ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ചിത്രത്തിന്റെ ചിത്രീകരണത്തെ ബാധിക്കുന്നു എന്നായിരുന്നു അണിയര്‍ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പോസ്റ്റ്്, എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. 

ലാലിനൊപ്പം സലിം കുമാര്‍, അരിസ്റ്റോ സുരേഷ് ഹരിഷ് കണാരന്‍ എന്നിവരും ഉണ്ട്. ഇതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.പ്രസന്ന മാസ്റ്ററാണ് ഇട്ടിമാണിയില്‍ മോഹന്‍ലാലിനെ മാര്‍ഗ്ഗംകളി അഭ്യസിപ്പിക്കുന്നത്.പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള സകല തന്ത്രങ്ങളും പയറ്റാനാണ് ഇട്ടിമാണിയുടെ വരവ് എന്നാണ് അറിയാന്‍ കഴിയുന്നത്. മാത്രമല്ല, 'തൂവാനതുമ്പികളി'ലെ ജയകൃഷ്ണന് ശേഷം വീണ്ടും തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും 'ഇട്ടിമാണി'ക്കുണ്ട്.വമ്പന്‍ ഹിറ്റായ 'ലൂസിഫറി'ന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്

മോഹന്‍ലാലിനൊപ്പം ഹണി റോസ്, സലീം കുമാര്‍, സിദ്ദിഖ്, അരിസ്റ്റോ സുരേഷ് വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.സിംഗപ്പൂര്‍, തൃശൂര്‍, എറണാകുളം, ചൈന എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

ittimani movie team aginst social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES