Latest News

സുഹൃത്തുക്കൾക്കൊപ്പം ബീച്ച് പാർട്ടി നടത്തി ജാക്വിലിൻ ഫെർണാണ്ടസിന്റെ പിറന്നാളാഘോഷം; നടി ഇത്തവണ ജന്മദിനം ആഘോഷിച്ചത് ജന്മനാടായ ശ്രീലങ്കയിൽ; നടി പങ്ക് വച്ച ചിത്രങ്ങൾ കാണാം

Malayalilife
സുഹൃത്തുക്കൾക്കൊപ്പം ബീച്ച് പാർട്ടി നടത്തി ജാക്വിലിൻ ഫെർണാണ്ടസിന്റെ പിറന്നാളാഘോഷം; നടി ഇത്തവണ ജന്മദിനം ആഘോഷിച്ചത് ജന്മനാടായ ശ്രീലങ്കയിൽ; നടി പങ്ക് വച്ച ചിത്രങ്ങൾ കാണാം

2009 ൽ റിലീസിനെത്തിയ സുജയ് ഘോഷിന്റെ അലാദിൻ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയ നടിയാണ് ജാക്വലിൻ ഫെർണാണ്ടസ് , പിന്നീട് ഹൗസ്ഫുൾ, മർഡർ, റേസ് 2 തുടങ്ങി നിരവധി സിനിമകളിൽ നായികയായി തിളങ്ങി ബോളിവുഡിലെ താരസുന്ദരിയായി മാറിയിരിക്കുകയാണ് നടി. ശ്രീലങ്കൻ വംശജയായ ജാക്വിലിന് കഴിഞ്ഞ ദിവസം 34-ാം ജന്മദിനമായിരുന്നു്. പിറന്നാൽ ദിനം കൂട്ടുകാരുമൊത്ത് ആഘോഷമാക്കിയിരിക്കുകയാണ് ജാക്വിലിൻ.

ജന്മനാടായ ശ്രീലങ്കയിലാണ് താരത്തിന്റെ പിറന്നാൾ ആഘോഷം. ശ്രീലങ്കയിലെ ട്രിൻകോമലീ റിസോർട്ടിലെ ബീച്ച് പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ജാക്വിലിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

റേസ് 3യിലാണ് ജാക്വിലിൻ ഫെർണാണ്ടസ് അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ക്രൈം ത്രില്ലറായമിസിസ് സീരിയൽ കില്ലറാണ് ജാക്വിലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. സിരീഷ് കുണ്ഡർ സംവിധാനം ചെയ്യുന്ന മിസിസ് സീരിയൽ കില്ലർ നിർമ്മിക്കുന്നത് ഫർഹ ഖാനാണ്. ഈ വർഷം അവസാനം റിലീസ് ചെയ്യും.കിക് 2 വിലും ജാക്വിലിൻ കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകളുണ്ട്.

 

Read more topics: # jacqueline fernandez,# sri lankan
jacqueline fernandez spends birthday eve on sri lankan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES