കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മികച്ച വിജയമാണ് സി.ബി.ഐ സീരീസ്. കുറ്റ്വന്വേഷണ വിദഗ്ധനായ സി.ബി.ഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യറായി മമ്മൂട്ടി എത്തിയ നാലുഭാഗങ്ങള്‍ മലയാളത്തിലെ ഏറ്റവും മികച്ച ഹിറ്റുകളായിരുന്നു. സി.ബി.ഐ സീരിസിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാറും ഉണ്ടകുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ മകന്‍ തന്നെയാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി എന്നിവരും ഈ സീരിസിന്റെ ഭാഗമാണ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു പോയ ജഗതി ഇപ്പോള്‍ ഒരുക്കാന്‍ പോകുന്ന സി ബി ഐ അഞ്ചാം ഭാഗത്തില്‍ ഉണ്ടാവുമോ എന്ന സംശയത്തില്‍ ആണ് പ്രേക്ഷകര്‍. പതുക്കെ അഭിനയ രംഗത്തേക്ക് തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന ജഗതി അഞ്ചാം ഭാഗത്തില്‍ ഉണ്ടാവും എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജഗതി അഞ്ചാം ഭാഗത്തിലും ഉണ്ടാകും എന്ന് അദ്ദേഹത്തിന്റെ മകന്‍ ഈ അടുത്തിടെ പറഞ്ഞിരുന്നു. ഒരു ബിഗ് ബഡ്ജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി സി ബി ഐ അഞ്ചാം ഭാഗം ഒരുക്കാന്‍ ആണ് പ്ലാന്‍. ഈ വര്‍ഷം അവസാനം ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്നും ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു