Latest News

മിത്താണോ, മതമാണോ, ആരാധനയാണോ എന്ന ചോദ്യങ്ങളെ മറി കടന്ന്, വീല്‍ ചെയറില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദന്‍; ജയ് ഗണേഷ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 മിത്താണോ, മതമാണോ, ആരാധനയാണോ എന്ന ചോദ്യങ്ങളെ മറി കടന്ന്, വീല്‍ ചെയറില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദന്‍; ജയ് ഗണേഷ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസായി.
മിത്താണോ, മതമാണോ, ആരാധനയാണോ എന്ന ചോദ്യങ്ങളെ മറി കടന്ന്, ഉണ്ണി മുകുന്ദന്‍  വീല്‍ ചെയറില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

മഹിമ നമ്പ്യാര്‍ നായികയാവുന്ന ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനല്‍ വക്കീലിന്റെ വേഷമാണ് ജോമോള്‍ക്ക്.ഹരീഷ് പേരടി, അശോകന്‍,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങള്‍.രഞ്ജിത്ത് ശങ്കര്‍,ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപെടുന്ന വിധത്തിലുള്ള ഒരുപാട്
സര്‍പ്രൈസുള്ള ത്രില്ലര്‍  ചിത്രമാണ് ' ജയ് ഗണേഷ് '.ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍-ഹരീഷ് പ്രതാപ്, സംഗീതം-ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,കോസ്റ്റ്യൂംസ്-വിപിന്‍ ദാസ്,സ്റ്റില്‍സ്-
നവീന്‍ മുരളി,ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍ എസ്,ഡിഐ-ലിജു പ്രഭാകര്‍,വിഎഫ്എക്‌സ്-ഡിടിഎം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ കുമാര്‍,ടെന്‍ ജി മീഡിയ,പി ആര്‍ ഒ-എ എസ് ദിനേശ്.

jai ganesh first look OUT

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES