Latest News

എഴുപതാം വയസ്സില്‍ ആദ്യമായി നായക വേഷം തേടിയെത്തിയ സന്തോഷം പങ്കുവെച്ച് ജയരാജന്‍ കോഴിക്കോട്; 'ജനനം: 1947 പ്രണയം തുടരുന്നു'എന്ന ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധ നേടുമ്പോള്‍

Malayalilife
എഴുപതാം വയസ്സില്‍ ആദ്യമായി നായക വേഷം തേടിയെത്തിയ സന്തോഷം പങ്കുവെച്ച് ജയരാജന്‍ കോഴിക്കോട്; 'ജനനം: 1947 പ്രണയം തുടരുന്നു'എന്ന ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധ നേടുമ്പോള്‍

നാടകത്തിലൂടെ ശ്രദ്ധേയനായി പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ജയരാജന്‍ കോഴിക്കോട്. ഇപ്പോഴിതാ സിനിമയിലെത്തിയ ശേഷം ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് താരം.

'ജനനം: 1947 പ്രണയം തുടരുന്നു' എന്ന സിനിമയിലാണ് പ്രധാന വേഷത്തില്‍ ജയരാജന്‍ അഭിനയിക്കുന്നത്. ഒപ്പം നടി ലീല സാംസണുമുണ്ട്. 'അന്‍പതു വര്‍ഷത്തെ നാടക-സിനിമ ജീവിതം. എഴുപതാം വയസ്സില്‍ എന്റെ ആദ്യ നായകവേഷം...!' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

നവാഗതനായ അഭിജിത് അശോകന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മ്മാണവും അഭിജിത് അശോകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണവും കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

 

jayarajan kozhikodes debut hero role

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES