Latest News

ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രം കണ്ടത് മുതല്‍ തുടങ്ങിയ  ആരാധന ഇപ്പോഴും;  താന്‍ പോലും അറിയാതെ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആരാധികയെ ചേര്‍ത്ത് പിടിച്ച് ജയസൂര്യ; നടന്‍ പങ്ക് വച്ച വീഡിയോയും കുറിപ്പും ശ്രദ്ധ നേടുമ്പോള്‍

Malayalilife
 ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രം കണ്ടത് മുതല്‍ തുടങ്ങിയ  ആരാധന ഇപ്പോഴും;  താന്‍ പോലും അറിയാതെ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആരാധികയെ ചേര്‍ത്ത് പിടിച്ച് ജയസൂര്യ; നടന്‍ പങ്ക് വച്ച വീഡിയോയും കുറിപ്പും ശ്രദ്ധ നേടുമ്പോള്‍

മപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ അഭിനയ ജീവതം തുടങ്ങിയ ജയസൂര്യ ഇന്ന് മലയാളികളുടെ പ്രിയ താരമാണ്.വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ച താരത്തിന് ആരാധകരും നിരവധിയാണ്. ഇപ്പോളിതാ അത്തരമൊരു ആരാധികയെ പരിചയപ്പെടുത്തുകയാണ് നടന്‍.തന്റെ ആരാധകരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന നടന്‍ പങ്കുവെച്ചൊരു പോസ്റ്റും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

നീതു ജസ്റ്റിന്‍ എന്ന ആരാധികയെ കുറിച്ചാണ് ജയസൂര്യയുടെ പോസ്റ്റ്. ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രം കണ്ടത് മുതല്‍ തുടങ്ങിയ നീതുവിന്റെ ആരാധന ഇപ്പോഴും തന്നോട് ഉണ്ടെന്ന് ജയസൂര്യ പറയുന്നു.

നീതു എങ്ങനെയാണ് തന്റെ ആരാധിക ആയതെന്നുള്ള ചെറു കാര്‍ട്ടൂണ്‍ വീഡിയോ സഹിതമാണ് ജയസൂര്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരില്‍ കാണാന്‍ എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

'20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ഞാന്‍ സിനിമാജീവിതത്തില്‍ പിച്ചവെച്ച് തുടങ്ങുമ്പോള്‍ ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ് നീതു ജസ്റ്റിന്‍.

20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം , നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്‌നേഹത്തിന്റെ കഥ', എന്നാണ് ജയസൂര്യ വീഡിയോ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

 

Read more topics: # ജയസൂര്യ
jayasurya shared video of fan neethu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES