Latest News

കേരളത്തനിമ നിറയുന്ന സെറ്റ് സാരിയില്‍ ഗ്ലാമറസായി ജാന്‍വി കപൂര്‍;  അതീവ ഗ്ലാമറസായി വെള്ളത്തില്‍ കിടന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

Malayalilife
കേരളത്തനിമ നിറയുന്ന സെറ്റ് സാരിയില്‍ ഗ്ലാമറസായി ജാന്‍വി കപൂര്‍;  അതീവ ഗ്ലാമറസായി വെള്ളത്തില്‍ കിടന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

ഫാഷന്‍ ലോകത്തിന്റെ ഹൃദയം കവരുന്ന നടിയാണ് ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂര്‍. ഇപ്പോളിതാ കേരളത്തനിമ നിറഞ്ഞ കസവുസാരിയില്‍ ഗ്ലാമറസായിട്ടുള്ള നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ട്രെഡീഷണല്‍ ശൈലിയില്‍ കസവു സാരിയും കസവു ബോര്‍ഡറുള്ള ബ്ലൗസുമാണ് ജാന്‍വി ധരിച്ചിരിക്കുന്നത്. ആക്‌സസറീസിലും മേക്കപ്പിലും ട്രെഡിഷണല്‍ സ്‌റ്റൈലാണ് പിന്തുടരുന്നത്. ഒരു മുത്തുമാലയും കമ്മലുമാണ് ആഭരണങ്ങളായി അണിഞ്ഞിരിക്കുന്നത്.വെള്ളത്തില്‍ ഇറങ്ങിയാണ് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. കസവു ബോര്‍ഡറുള്ള ബ്ലൗസ് പെയര്‍ ചെയ്തിരിക്കുന്നു. വി ഷെയ്പ്പിലാണ് ബ്ലൗസിന്റെ നെക്ലൈന്‍. 

ജാന്‍വിയുടെ പുതിയ ലുക്കിനെ അഭിനന്ദിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മലയാളികളുടെയും പ്രിയപ്പെട്ട താരമായിരുന്ന ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. മലയാള ചിത്രം ഹെലന്റെ റീമേക്കായ മിലിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janhvi Kapoor (@janhvikapoor)

jhanvi kapoor looks

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES