' ജോജി' എന്ന ചിത്രത്തിലെ 'നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ' എന്ന ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ജോജി ജോണ്‍. ഇപ്പോഴിതാ ജോജിയുടെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികം പ്രമാണിച്ച് ഇറങ്ങിയ സേവ് ദി ഡേറ്റ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
കെ.ജെ. ജോണ്‍ ലൂസമ്മ ജോണ്‍ എന്നിങ്ങനെയാണ് താരത്തിന്റെ മാതാപിതാക്കളുടെ പേരുകള്‍. ജോജി ഉള്‍പ്പെടെ നാല് മക്കളാണ് ഇരുവര്‍ക്കും.
മക്കളും മരുമകളും പേരമക്കളും എല്ലാം ചേര്‍ന്നാണ് കലക്കന്‍ 'സേവ് ദി ഡേറ്റ്' വീഡിയോ ആണ് ഒരുക്കിയത്.
ഇന്നാണ് ഇരുവരുടെയും 53-ാം വിവാഹവാര്‍ഷികം. ഇതിനായുള്ള സേവ് ദ ഡേറ്റ് വീഡിയോയില്‍ എഴുപതുകളിലെ സിനിമാ ലുക്കിലാണ് എണ്‍പത്തിമൂന്നുകാരനായ ജോണും എഴുപത്തിമൂന്നുകാരിയായ ലൂസമ്മയും എത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 50ാം വിവാഹ വാര്‍ഷികം ആഘോഷമാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. ഇതോടെയാണ് 53-ാം വിവാഹവാര്‍ഷികം വ്യത്യസ്തമാക്കാന്‍ ഇരുവരും തീരുമാനിച്ചത്.
ചലച്ചിത്ര മേക്കപ്പ്മാന്‍ ബോബന്‍ വരാപ്പുഴയാണ് ദമ്പതികളെ ഒരുക്കിയത്. 'ഏക് ലഡ്കി കോ ദേഖാ തോ' എന്ന ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ തുടങ്ങുന്നത്.