Latest News

വോട്ടു ചെയ്യാനായി അമേരിക്കയില്‍ നിന്ന് പോളിങ് ബൂത്തിലേക്ക് പാഞ്ഞെത്തി; വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ നിരാശനായതോടെ പരിഭവം പങ്കുവച്ച് ജോജു ജോര്‍ജ്

Malayalilife
വോട്ടു ചെയ്യാനായി അമേരിക്കയില്‍ നിന്ന് പോളിങ് ബൂത്തിലേക്ക് പാഞ്ഞെത്തി; വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ നിരാശനായതോടെ പരിഭവം പങ്കുവച്ച് ജോജു ജോര്‍ജ്

കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇന്നലെ ഏവരും ശ്രദ്ധയോടെ വീക്ഷിച്ചിരുന്നത്. വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ ഏവരും  പോളിങ് ബൂത്തിലേക്ക് കടന്നെത്തി. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ മലയാള സിനിമാ ലോകത്തെ താരങ്ങളെല്ലാം വോട്ടിങ്ങിനായി പോളിങ് ബൂത്തിലെത്തിയപ്പോള്‍ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ ജോജു ജോര്‍ജിന്റെ ദുരനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചായിയ മാറുന്നത്. 

അമേരിക്കയില്‍ നിന്നാണ് നടന്‍ ജോജു ജോര്‍ജ് വേട്ടു ചെയ്യാനായി എത്തിയത്. ഒരു സിനിമ ലൊക്കേഷന് വേണ്ടിയായിരുന്നു അമേരിക്കന്‍ യാത്ര. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് ജോജു നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. രാവിലെ പത്ത് മണിയോടെ വോട്ട് ചെയ്യാനായി കുഴൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ എത്തി. ക്രമനമ്പര്‍ അറിയാനായി പാര്‍ട്ടി ബൂത്തില്‍ എത്തി വോട്ടര്‍പട്ടിക പരിശോധിച്ചു.

വോട്ടര്‍ പട്ടിക രണ്ട് തവണ തിരഞ്ഞിട്ടും ജോജുവിന്റെ പേര് കണ്ടില്ല. ഇതോടെ പഴയ വീടിരുന്ന സ്ഥലത്താകും വോട്ടെന്ന് കരുതി അവിടെ എത്തി. എന്നാല്‍ അവിടെയും വോട്ടര്‍പട്ടികയില്‍ പേര് കണ്ടില്ല. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന ജോജുവിന്റെ ആഗ്രഹം നടന്നില്ല. സിനിമയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ അമേരിക്കന്‍ യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ മടങ്ങി വരവ് തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെതന്നെ ആക്കിയതും വോട്ടു രേഖപ്പെടുത്താനുള്ള ആഗ്രഹം കൊണ്ടായിരുന്നു.

പഴയ വീടിരിക്കുന്ന സ്ഥലത്തെ വോട്ടു പരിശോധനയില്‍ അവിടെ താമസമില്ലെന്ന് ഉദ്യോഗസ്ഥര്‍ കരുതിക്കാണും. പുതിയ വീടിരിക്കുന്ന സ്ഥലത്താണെങ്കില്‍ വോട്ടു ചേര്‍ക്കുന്ന കാര്യം ചിന്തിച്ചതുമില്ല.-ജോജു പറഞ്ഞു.

Read more topics: # joju Jorge about his voting
joju Jorge about his voting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES