ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളായി സിനിമാമേഖലയില്‍ നിന്നുളള പരിശ്രമമാണ് താരത്തെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്. ഏത് വേഷവും അതിമനോഹരമായി തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചുകഴിഞ്ഞു. താരത്തിന്റെ മകള്‍ പാത്തുവും മിടുക്കിയാണ്. മനോഹരമായി പാടുന്ന പാത്തുവിന്റെ വീഡിയോകള്‍ മുന്‍പ് വൈറലായിട്ടുണ്ട്. ഇപ്പോള്‍ അച്ഛനൊപ്പമുളള പാത്തുവിന്റെ പാട്ടുകളുടെ വീഡിയോ ആണ് ശ്രദ്ധനേടുന്നത്.