Latest News

ജോസഫ് ആകാന്‍ നടന്‍ സുരേഷ് ശരീരഭാരം കൂട്ടിയത് 22 കിലോ; മലയാളത്തില്‍ ജോജു തകര്‍ത്തഭിനയിച്ച നായക കഥാപാത്രത്തിനായുള്ള നടന്റെ മേക്ക് മേക്കോവര്‍ കാണാം

Malayalilife
ജോസഫ് ആകാന്‍ നടന്‍ സുരേഷ് ശരീരഭാരം കൂട്ടിയത് 22 കിലോ; മലയാളത്തില്‍ ജോജു തകര്‍ത്തഭിനയിച്ച നായക കഥാപാത്രത്തിനായുള്ള നടന്റെ മേക്ക് മേക്കോവര്‍ കാണാം

ലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജോസഫ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. തമിഴിലും സിനിമ സംവിധാനം ചെയ്യുന്നത് എം പത്മകുമാര്‍ ആണ്. ചിത്രത്തിലെ ഏറ്റവും വലിയ സവിശേഷത ജോജുവിന്റെ പ്രകടനം തന്നെയായിരുന്നു. മുഴുമദ്യപാനിയായ പൊലീസുകാരനായി ജോജു അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു. ചിത്രം ഇപ്പോള്‍ തമിഴിലേക്ക് മൊഴിമാറ്റാന്‍ ഒരുങ്ങുമ്പോള്‍ ആര്‍ കെ സുരേഷാണ് ചിത്രത്തില്‍ നായകനാകുന്നത്.

ജോജുവിനോട് മത്സരിക്കാനായി കഠിനാധ്വാനം ചെയ്യുകയാണ് സുരേഷ്. ചിത്രത്തിനായി 22 കിലോയാണ് താരം വര്‍ധിപ്പിച്ചത്. 73 കിലോയില്‍നിന്ന് 95 കിലോയിലേക്കാണ് സുരേഷ് ശരീര ഭാരം വര്‍ധിപ്പിച്ചിരിക്കുന്നത്. സുരേഷ് തന്നെയാണ് മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ശരീരഭാരം കൂടിയതിനൊപ്പം താടിയും മുടിയും നരച്ചിട്ടുമുണ്ട്.പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ് സിനിമ നിര്‍മ്മിക്കുന്നത്.

2018ല്‍ റിലീസായ വാണിജ്യസിനിമകളുടെ നാട്ടുനടപ്പുകളെ മറികടന്നു മികച്ച വിജയമായി മാറിയ ചിത്രമായിരുന്നു ജോസഫ്. 103 ദിവസമാണ് ജോസഫ് തിയേറ്ററുകളില്‍ ഓടിയത്. ഒന്നാംതരം അന്വേഷണാത്മക ത്രില്ലറായ ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് എന്ന നടന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാന നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശവും നേടിക്കൊടുത്തു. 

joseph tamil MAKE OVER

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES