മലയാളികള്‍ക്ക് എന്നും ഓര്‍ത്തു വെയ്ക്കുന്ന ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. സ്ഫടികമെന്ന ഒറ്റ ചിത്രത്തിന്റെ പേര് മാത്രം മതി അദ്ദേഹത്തെ മലയാളി ഓര്‍ക്കാന്‍. 2005ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഉടയോനാണ് അദ്ദേഹം ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
പതിനാല് വര്‍ഷങ്ങള്‍ ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കിയല്ല സൗബിനെയും ജോജു ജോര്‍ജിനെയും കേന്ദ്ര കഥാപാത്രമാക്കിയാണ് അദ്ദേഹം പുതിയ ചിത്രമൊരുക്കുന്നത്.
ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായികയായെത്തുന്നത്. നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഫേസ്ബുക്കില്‍ പങ്കു വെച്ചു കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
'എനിക്കു പ്രിയപ്പെട്ട ഭദ്രന്‍ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതന്‍ സിനിമയ്ക്ക് എല്ലാ ആശംസകളും, ഓള്‍ ദ് ബെസ്റ്റ് സൗബിന്‍' പോസ്റ്ററിനൊപ്പെ മോഹന്‍ലാല്‍ കുറിച്ചു.