Latest News

സിഗരറ്റ് വലിക്കുന്ന കാളി; ഡോക്യുമെന്ററി പോസ്റ്ററില്‍ ഹിന്ദുത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് പ്രതിഷേധവും പരാതിയും ഉയരുന്നു; സംവിധായിക ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, വേണ്ടി വന്നാല്‍ ജീവന്‍ തന്നെ നല്‍കുമെന്ന് സംവിധായികയും

Malayalilife
സിഗരറ്റ് വലിക്കുന്ന കാളി; ഡോക്യുമെന്ററി പോസ്റ്ററില്‍ ഹിന്ദുത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് പ്രതിഷേധവും പരാതിയും ഉയരുന്നു; സംവിധായിക ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, വേണ്ടി വന്നാല്‍ ജീവന്‍ തന്നെ നല്‍കുമെന്ന് സംവിധായികയും

സംവിധായികയായ ലീന മണിമേഖലയുടെ 'കാളി' ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി, സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ,വലിയ പ്രതിഷേധമാണ് ഉയരുന്നത്. പോസ്റ്റര്‍ ഹിന്ദു ദേവതയെ അപമാനിക്കുന്നതും, മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം

ഇതോടെ് സംവിധായക ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ചിത്രത്തിന്റെ പോസ്റ്റര്‍ ലീന മണിമേഖല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ, സിഗരറ്റ് വലിക്കുന്നതിനോടൊപ്പം അരിവാള്‍, എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ പതാക എന്നിവ കയ്യിലേന്തിയിരിക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.
 
ഇത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്.് 'അറസ്റ്റ് ലീന മണിമേഖല' എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങി. എന്നാല്‍ തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നതിനായി, വേണ്ടിവന്നാല്‍ ജീവന്‍ തന്നെ നല്‍കുമെന്നും അവര്‍ പ്രതികരിച്ചു.

ലീന മണിമേഖലയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്ദാള്‍ ഡല്‍ഹി പോലീസിലാണ് പരാതി നല്‍കി.സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗോമഹാസഭയുടെ അധ്യക്ഷന്‍ അജയ് ഗൗതം ആഭ്യന്തരമന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്. ഒന്നിനെയും ഭയപ്പെടാതെ ജീവിക്കാനാണ് ഇഷ്ടമെന്നായിരുന്നു ഇതേക്കുറിച്ച് ലീനയുടെ പ്രതികരണം.

'എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. മരണം വരെ, ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്ന ശബ്ദത്തിനൊപ്പം നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് എന്റെ ജീവനാണ് വിലയെങ്കില്‍ ഞാന്‍ അത് നല്‍കും', അവര്‍ ട്വിറ്ററില്‍ പറഞ്ഞു.
 
ലീന ശനിയാഴ്ചയാണ് തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ടൊറന്റോയിലെ ആഗാ ഖാന്‍ മ്യൂസിയത്തിലെ 'റിഥംസ് ഓഫ് കാനഡ' സെഗ്മെന്റിന്റെ ഭാഗമായാണ് പോസ്റ്റര്‍ പങ്കുവെച്ചതെന്ന് ലീന മണിമേഖല വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ ലീന മണിമേഖല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്.

kaali movie poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES