പൃഥ്വിരാജും ആസിഫ് അലിയും ഒന്നിച്ചരങ്ങേറുന്ന ഷാജി കൈലാസ് ചിത്രം കാപ്പായുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഡിസംബര്‍ 22 ന് ക്രിസ്തുമസ് സ്പെഷ്യല്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴിലും മലയാളത്തിലും ഒരേ പോലെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരമായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.
ഇന്ദുഗോപന്റെ ശങ്കുമുഖിയെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത് എന്നതാണ്.
കാപ്പ യാഥാര്‍ത്ഥ്യമായ ചില സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ അരങ്ങേറുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെയധികം തരംഗമായിരിക്കുകയാണ്. പൃഥ്വിരാജിനെയും അപര്‍ണയെയും കൂടാതെ ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ അണിനിരക്കുന്നുണ്ട്്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവര്‍ ഒത്തു ചേര്‍ന്നാരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഡോള്‍ബിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍, ജി ആര്‍ ഇന്ദുഗോപന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്, ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണും, എഡിറ്റര്‍ ഷമീര്‍ മുഹമ്മദുമാണ് നിര്‍വഹിച്ചിരിക്കുന്നത്. വളരെ വലിയ ഒരു പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം തന്നെ കാപ്പ സ്വന്തമാക്കിയിരിക്കുന്നത്.