സിനിമ സീരിയല്‍ നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അര്‍ത്ഥം, സിബിഐ ഡയറിക്കുറിപ്പ്, മഴവില്‍ക്കാവടി, തലയണമന്ത്രം, ജാഗ്രത, ചെറിയ ലോകവും വലിയ മനുഷ്യരും, കളിക്കളം, വ്യൂഹം, ജനം ഏകലവ്യന്‍ തുടങ്ങി ധാരാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിച്ചു. പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.