Latest News

വെറുതെയാണോ കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്; ആരാണെന്ന് പോലും അറിയാതെ അരികില്‍ എത്തിയ മല്‍ഹാറിനെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി നടന്‍ കമല്‍ഹസന്‍; എം ജി സോമന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനത്തിന് തിരുവല്ലയിലെത്തിയ നടന്റെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
 വെറുതെയാണോ കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്; ആരാണെന്ന് പോലും അറിയാതെ അരികില്‍ എത്തിയ മല്‍ഹാറിനെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി നടന്‍ കമല്‍ഹസന്‍; എം ജി സോമന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനത്തിന് തിരുവല്ലയിലെത്തിയ നടന്റെ വീഡിയോ വൈറലാകുമ്പോള്‍

ന്ത്യയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. അഭിനയപാടവത്താല്‍ മാത്രമല്ല വ്യക്തിത്വം കൊണ്ടും പ്രേക്ഷകരുടെ മനസില്‍ പ്രത്യേക സ്ഥാനമാണ് കമല്‍ ഹാസനുള്ളത്. ഇപ്പോഴിതാ കമല്‍ഹാസന്റെ മനോഹരമായ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ഒരു കുട്ടി ആരാധകന്‍ കമലഹാസനൊപ്പം ഇരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. കെ എസ് ശബരിനാഥിന്റെയും കളക്ടര്‍ ദിവ്യ എസ് അയ്യരുടെയും മകന്‍ മല്‍ഹാര്‍ ആണ് വീഡിയോയില്‍ കമലഹാസനൊപ്പം പ്രത്യക്ഷപ്പെട്ട ആ കൊച്ചു മിടുക്കന്‍. വളരെ ക്യൂട്ട് ആയ ഈ വീഡിയോ പെട്ടെന്നാണ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതും വൈറലായതും.

കെഎസ് ശബരീനാഥന്‍ തന്റെ പേജിലാണ്  വീഡിയോ പങ്കിട്ടത്. എംജി സോമന്‍ ഫൗണ്ടേഷന്റെ പേരിലുള്ള ചടങ്ങിന് കമലഹാസന്‍ എത്തിയപ്പോഴാണ് ശബരിനാഥന്റെ മകന്‍ മല്‍ഹാര്‍ താരത്തിന്റെ സീറ്റിലേക്ക് കയറി ഇരുന്നത്. ചടങ്ങില്‍ ഒരു പ്രേക്ഷകനായി എത്തിയ മല്‍ഹാറിന് അതാരാണെന്ന് പോലും അറിയില്ലായിരുന്നു. സീറ്റില്‍ കയറാന്‍ ശ്രമിച്ച മല്‍ഹാറിനെ അടുത്ത് ഇരുത്തുന്ന കമലഹാസനാണ് വീഡിയോയില്‍.

ലോകേഷ്  കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വിക്രമാണ് കമലഹാസന്റെ അവസാനമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ  ചിത്രം. 2022ലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ വിക്രത്തില്‍ ഒരു വലിയ താരനിര തന്നെയാണ് ഉള്ളത്. കാളിദാസ് ജയറാം, ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇപ്പോഴിതാ ആരാധകര്‍.


ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്.
അനശ്വരനടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയില്‍ അദ്ദേഹം എത്തിയിരുന്നു.ചടങ്ങില്‍ ഒരു പ്രേക്ഷകനായി എത്തിയ മല്‍ഹാര്‍ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികില്‍ എത്തിയപ്പോള്‍ കുഞ്ഞിനെ സ്‌നേഹത്തോടെ കമല്‍ ചേര്‍ത്തുനിര്‍ത്തി. എന്നിട്ട്  രണ്ടുപേരും കിടിലം കമ്പനി. What a man!

 

kamal haasan video virul

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES