Latest News

ബിഗ് ബിയുടെ തീം മ്യൂസിക്കോടെ കാരവാനില്‍ നിന്നിറങ്ങി റെഞ്ച് റോവറില്‍ കയറി ഡ്രൈവ് ചെയ്ത് പോകുന്ന മമ്മൂക്കയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍; കാതലിന്റെ തന്റെ ഭാഗം പൂര്‍ത്തിയായതായി അറിയിച്ച് ചിത്രങ്ങളും കുറിപ്പുമായി മമ്മൂട്ടി

Malayalilife
ബിഗ് ബിയുടെ തീം മ്യൂസിക്കോടെ കാരവാനില്‍ നിന്നിറങ്ങി റെഞ്ച് റോവറില്‍ കയറി ഡ്രൈവ് ചെയ്ത് പോകുന്ന മമ്മൂക്കയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍; കാതലിന്റെ തന്റെ ഭാഗം പൂര്‍ത്തിയായതായി അറിയിച്ച് ചിത്രങ്ങളും കുറിപ്പുമായി മമ്മൂട്ടി

ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി- ജ്യോതിക ചിത്രം കാതല്‍ സിനിമയില്‍ മമ്മൂട്ടി വേഷമിടുന്ന കഥാപാത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. വളരെ ഊര്‍ജ്ജസ്വലരായ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് താന്‍ ആസ്വദിച്ചുവെന്നും നടന്‍ പോസ്റ്റില്‍ പറയുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്ന ചിത്രംകൂടിയാണ് 'കാതല്‍'. തെന്നിന്ത്യന്‍ നടി ജ്യോതികയാണ് ചിത്രത്തില്‍ നായികയാകുന്നത്. ജ്യോതികയുടെ പിറന്നാള്‍ ദിവസം ആശംസകളുമായി മമ്മുട്ടി തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതല്‍.

സിനിമയിലെ ലൊക്കേഷന്‍ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മമ്മൂട്ടി കാരവാനില്‍ നിന്നിറങ്ങുന്നതാണ് വീഡിയോ. ഒപ്പം 'ബിഗ് ബി' എന്ന ചിത്രത്തിലെ തീം മ്യൂസിക്കും കേള്‍ക്കാം.

മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലില്‍ അവതരിപ്പിക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്‌ലക്‌സ് ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. തീക്കോയി ഗ്രാമ പഞ്ചയാത്ത് 3-ാം വാര്‍ഡ് ഇടത് സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടേയും ആദ്യ ചിത്രം 'നെയ്മര്‍' റിലീസിന് ഒരുങ്ങുകയാണ്. സലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിച്ച കാതല്‍ ദി കോറില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദ്‌നി എന്നിവരും കഥാപാത്രങ്ങളാണ്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയില്‍ അഭിനയിക്കുന്നത്. 2009ല്‍ റിലീസ് ചെയ്ത 'സീതാകല്യാണം' എന്ന ചിത്രമാണ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ് കാതലിന് തിരക്കഥ ഒരുക്കുന്നത്. സാലു കെ തോമസാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, കലാസംവിധാനം: ഷാജി നടുവില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

 

kathal movie shooting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES