Latest News

എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്; എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്: കൗശിക് ബാബു

Malayalilife
എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്; എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്: കൗശിക് ബാബു

യ്യപ്പസ്വാമിയുടെ രൂപം ധ്യാനിക്കുന്നവരുടെ മനസിലേക്ക് ആദ്യം എത്തുന്നത് സ്വാമി അയ്യപ്പന്‍ സീരിയലില്‍ അയ്യപ്പനായി വേഷമിട്ട കൗശിക് ബാബുവിന്റെ രൂപമാണ്. 2006ലാണ് സ്വാമി അയ്യപ്പനിലൂടെ കൗശിക് ബാബു മലയാളി മനസില്‍ ഇടം പിടിക്കുന്നത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പും സീരിയലിന്റെ സീസണ്‍ നാല് എത്തുമ്പോഴും മലയാളികള്‍ കൗശിക്കിനെ മറന്നില്ല.  എന്നാൽ ഇപ്പോൾ   ഫ്ലവേഴ്സിലെ ഒരു പരിപാടിക്കിടെയാണ് നടന്‍ അഭിനയജീവിതത്തെക്കുറിച്ച്‌ മനസുതുറന്നത്.

 ‘എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്. ഇന്നും അങ്ങനെ തന്നെ, അതില്‍ സന്തോഷമേയുള്ളൂ, എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്. കാരണം ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ്, മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ കഴിയണം. മറ്റ് കഥാപാത്രങ്ങളിലൂടെയും എന്നെ അറിയപ്പെടണം എന്ന് ആഗ്രഹവുമുണ്ട്. 

മലയാളത്തില്‍ കൗശിക് ആദ്യമായി അഭിനയിച്ച സീരിയലില്‍ സ്വാമി അയ്യപ്പനായി ആണ് എത്തിയത്. സ്വാമി അയ്യപ്പന്‍ പരമ്ബര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മലയാളികളുടെ മനസ്സില്‍ അയ്യപ്പന്റെ രൂപത്തിലാണ് ഇപ്പോഴും കൗശിക് ‌ബാബു. അയ്യപ്പവേഷത്തില്‍ അഭിനയിക്കുമ്ബോഴുണ്ടായ രസകരമായ ഒരു അനുഭവവും കൗശിക് ഓര്‍ത്തെടുത്തു. അയ്യപ്പവേഷത്തില്‍ ഷൂട്ടിങ് സെറ്റില്‍ നിന്നും മാര്‍ക്കറ്റില്‍ പോയ സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് താരം പങ്കുവച്ചത്.

‘ചെറുപ്പം മുതലെ കുറുമ്ബുള്ള കുട്ടിയായിരുന്നു ഞാന്‍, എപ്പോഴും ഓടി നടക്കും. തിരുവനന്തപുരത്തെ പാലസില്‍ വെച്ച്‌ അയ്യപ്പന്‍്റെ ഷൂട്ടിങ്ങ് നടക്കുകയായിരുന്നു. പെട്ടെന്ന് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നും പുറകെയുള്ള വഴിയില്‍ക്കൂടി ഓടി, കിഴക്കേക്കോട്ട മാര്‍ക്കറ്റില്‍ എത്തി. അയ്യപ്പവേഷം ധരിച്ചാണ് അങ്ങോട്ടേക്ക് ചെന്നത്. ആ വേഷത്തില്‍ എന്നെ കണ്ട് ജനങ്ങള്‍ ഒന്ന് അമ്ബരന്നു’. മലയാളം അറിയില്ലെങ്കിലും മലയാള ഡയലോ​ഗ് പഠിച്ച്‌ അവതരിപ്പിച്ചിട്ടുമുണ്ട്. പ്രോംപ്റ്റര്‍ പോലുമില്ലാതെയാണ് ഞാന്‍ അന്ന് ഡയലോ​ഗ് പറഞ്ഞത്, അതും ഒറ്റടേക്കില്‍ ശരിയാവുകയും ചെയ്തു. ‘ഞാന്‍ അറിയാന്‍ പാടില്ലാത്ത എന്താണമ്മേ ഈ ദേശരാജ്യത്തുള്ളത്’, എന്ന ആദ്യ ഡയലോഗും പരിപാടിക്കിടെ കൗശിക്ക് ഓര്‍ത്തെടുത്തു.

പുരാണസീരിയലുകളിലെ ശിവന്‍, മഹാവിഷ്ണു തുടങ്ങി നിരവധി ഇതിഹാസ വേഷങ്ങളും കൗശിക് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തില്‍ നായകനായി ചലച്ചിത്രരംഗത്തും കൗശിക് തന്റെ വരവറിയിച്ചിട്ടുണ്ട്. തെലുങ്കില്‍ ആദിശങ്കരനായും അഭിനയിച്ചിട്ടുണ്ട് കൗശിക്. ബികോം ബിരുദധാരിയായ കൗശിക് നൃത്തത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛന്‍. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്.

kaushik babu words about ayyappan role

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES