Latest News

അമ്മയ്ക്ക് ലഭിക്കാതെ പോയ അവാര്‍ഡാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിലേക്ക് എത്തിയത്; ഇത് ഞാന്‍ അമ്മയ്ക്ക് നല്‍കിയ വാക്കായിരുന്നു; അവാര്‍ഡ് ലഭിക്കുമ്പോള്‍ സാവിത്രിയമ്മയേയും സ്മരിക്കുന്നു; ദേശീയ പുരസ്‌കാരത്തിളക്കത്തില്‍ പ്രതികരിച്ച് കീര്‍ത്തി സുരേഷ് 

Malayalilife
അമ്മയ്ക്ക് ലഭിക്കാതെ പോയ അവാര്‍ഡാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിലേക്ക് എത്തിയത്; ഇത് ഞാന്‍ അമ്മയ്ക്ക് നല്‍കിയ വാക്കായിരുന്നു; അവാര്‍ഡ് ലഭിക്കുമ്പോള്‍ സാവിത്രിയമ്മയേയും സ്മരിക്കുന്നു; ദേശീയ പുരസ്‌കാരത്തിളക്കത്തില്‍ പ്രതികരിച്ച് കീര്‍ത്തി സുരേഷ് 

ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് മലയാളികളുടെ പ്രിയ നടി കീര്‍ത്തി സുരേഷ്. അമ്മയ്ക്ക് പണ്ട് ലഭിക്കാതെ പോയ അവസരമാണ് ഇപ്പോള്‍ തന്നേ തേടിയെത്തിയിരിക്കുന്നതെന്നാണ് കീര്‍ത്തി പ്രതികരിച്ചിരിക്കുന്നത്. ഞാന്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഈ ദേശീയ അവാര്‍ഡ്. കൂടുതല്‍ പ്രതീക്ഷ വയ്ക്കാത്ത ആളാണ് ഞാന്‍. പുരസ്‌കാരം ലഭിച്ചപ്പോള്‍ ഒത്തിരി സന്തോഷമെന്നും താരം പ്രതികരിച്ചു. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്. 

സാവിത്രിയമ്മ തെലുങ്കിലും തമിഴിലും ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത ആളാണ്. അതിനാല്‍ തന്നെ കഥാപാത്രത്തെ ചെയ്തപ്പോള്‍ ഒരുപാട് പേടി തോന്നി. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ പോലും ഒരുപാട് സന്തോഷം തന്നോയിരുന്നു. കൂടെ ആ ചിത്രത്തില്‍ അഭിനയിച്ചവരുള്‍പ്പടെ എല്ലാവരോടും ഈ സമയത്ത് നന്ദി പറയാനാണ് ആഗ്രഹിക്കുന്നത്.

സാവിത്രിയമ്മയ്ക്കും ഒത്തിര നന്ദി പറയാനുണ്ട്. സാവിത്രി അമ്മയുടെ മകള്‍ വിജയചാമുണ്ഡിക്കും നന്ദി പറയുന്നു. എനിക്ക് ഒരുപാട് നന്ദി പറയാനുള്ളത് എന്റെ അമ്മയോടാണ്. പിന്തുണയ്ക്കുന്നതിന്. മലയാളത്തില്‍ കുഞ്ഞാലിമരയ്ക്കാറാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 

keerthi suresh response after award declaration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES