Latest News

തെലുങ്ക് ചിത്രം സര്‍കാരു വാരി പാട്ടയുടെ പ്രി റീലിസ് ഇവന്റില്‍ തിളങ്ങി കീര്‍ത്തി സുരേഷ്; സാരിയില്‍ ഗ്ലാമറസ് ലുക്കിലെത്തിയ നടിയുടെ വീഡിയോ വൈറല്‍

Malayalilife
തെലുങ്ക് ചിത്രം സര്‍കാരു വാരി പാട്ടയുടെ പ്രി റീലിസ് ഇവന്റില്‍ തിളങ്ങി കീര്‍ത്തി സുരേഷ്; സാരിയില്‍ ഗ്ലാമറസ് ലുക്കിലെത്തിയ നടിയുടെ വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയതാരം കീര്‍ത്തി സുരേഷിന്റെ പുതിയ തെലുങ്ക് ചിത്രം സര്‍കാരു വാരി പാട്ട' റിലീസിനൊരുങ്ങുകയാണ്. മഹേഷ് ബാബു നായകനാകുന്ന ചിത്രം മേയ് 12ന് തീയേറ്ററുകളിലെത്തുക. റിലീസിന് മുന്നോടിയായി നടന്ന പ്രീ റിലീസ് ഇവന്റില്‍ താരമായിരിക്കുകയാണ് കീര്‍ത്തി സുരേഷ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലും വൈറലാണ്.

സാരിയില്‍ അതീവ സുന്ദരിയായി ആണ് നടി  എത്തിയത്. 'ഹൈദരാബാദില്‍വച്ചായിരുന്നു ചടങ്ങ് നടന്നത്. വൈറ്റ് സാരിയിലാണ് താരം എത്തിയത്. സിംപിള്‍ ആന്‍ഡ് ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ഹൈദരാബാദില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. മഹേഷ് ബാബു, സംവിധായകന്‍ പരശുറാം ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കീര്‍ത്തിയുടെ ഒന്‍പതാമത്തെ തെലുങ്ക് ചിത്രമാണ് 'സര്‍കാരു വാരി പാട്ട'. ചിത്രത്തില്‍ കാലവതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. 

keerthy-suresh saree-look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES