തന്റെ കൈക്ക് പരുക്കേറ്റ വിവരം ആരാധകരെ അറിയിച്ച് കുഞ്ചാക്കോ ബോബന്‍. 'ഒരു പരുക്കന്‍ കഥാപാത്രം ഡിമാന്‍ഡ് ചെയ്ത പരുക്ക്' എന്നാണ് കുഞ്ചാക്കോ ബോബന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു കലിപ്പ് നോട്ടത്തോട് കൂടി നില്‍ക്കുന്ന ചിത്രത്തിന് സമാനമായിട്ടുള്ള അടിക്കുറിപ്പാണ് താരം നല്‍കിയിരിക്കുന്നത്. ഫ്രീക്ക് ആക്സിഡന്റാണെന്നും 'കയ്യിലിരിപ്പ്' എന്ന ടാഗും ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നു
താരം ഏറ്റവും പുതിയതായി സംവിധായകന്‍ ടിനു പാപ്പച്ചന്റെ ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്തവയാണ് ഇത് വരെ തിയേറ്റര്‍ കണ്ട എല്ലാ ടിനു പാപ്പച്ചന്‍ ചിത്രങ്ങളും. സാധാരണയായി ആന്റണി വര്‍ഗീസിനെ നായകനാക്കാറുള്ള സംവിധായകന്‍ ഇത്തവണ ചാക്കോച്ചനെ പരീക്ഷിച്ചത് വലിയ ആകാംഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കിക്കാണുന്നതും.
ടിനു പാപ്പച്ചന്റെ മൂവിയുടെ ലൊക്കേഷനില്‍ നിന്നാണ് കുഞ്ചാക്കോ ബോബന് പരിക്ക് പറ്റുന്നത്. ഇക്കാര്യവും ഹാഷ് ടാഗില്‍ സൂചിപ്പിച്ചിട്ടുണ്ട്. 'അജഗജാന്തരം' എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും പ്രധാന വേഷങ്ങളിലുണ്ട്.
അടിക്കുറിപ്പിനൊപ്പം'കൈയ്യിലിരിപ്പ്', 'ടിനു പാപ്പച്ചന്‍ ചിത്രം' എന്നീ ഹാഷ്ടാഗുകളോട് കൂടി തമാശ കലര്‍ത്തിയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രംപോസ്റ്റ് ചെയ്തിരിക്കുന്നത്.