Latest News

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് സൂപ്പര്‍ ഹീറോയ്ക്ക് പിറന്നാള്‍; കഠിന പ്രയത്നം ചെയ്താല്‍ ഏത് സ്വപ്നവും സത്യമാകും എന്ന കുറിപ്പോടെ ജന്മദിനത്തില്‍ ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി കുഞ്ചാക്കോ ബോബന്‍; നടന് ആശംസകളറിയിച്ച് താരലോകവും

Malayalilife
 മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് സൂപ്പര്‍ ഹീറോയ്ക്ക് പിറന്നാള്‍; കഠിന പ്രയത്നം ചെയ്താല്‍ ഏത് സ്വപ്നവും സത്യമാകും എന്ന കുറിപ്പോടെ ജന്മദിനത്തില്‍ ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി കുഞ്ചാക്കോ ബോബന്‍; നടന് ആശംസകളറിയിച്ച് താരലോകവും

ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് സൂപ്പര്‍ ഹീറോയ്ക്ക് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്.അഭിനയജീവിതത്തിലെ 25 വര്‍ഷ യാത്ര പൂര്‍ത്തിയാക്കിയ നടന് ഇന്ന്് 46 -ാം വയസിലേക്ക് കടക്കുകയാണ്.അനിയത്തി പ്രാവിലായിരുന്നു നായകനായി താരത്തിന്റെ തുടക്കം. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത് മാറി നിന്ന നടന്‍ ഇപ്പോള്‍ പതിച്ചു നല്‍കിയ ചോക്ലേറ്റ് ഹീറോ പരിവേഷം പൊളിച്ചെഴുതിപരീക്ഷണങ്ങളും പുതുമകളുമായി പുത്തന്‍ പകര്‍ന്നാട്ടങ്ങളോടെ നിറഞ്ഞ് നില്ക്കുകയാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് രണ്ടാം വരവ്. ആ യാത്രയില്‍ ട്രാഫിക് , ഓര്‍ഡിനറി, മല്ലൂ സിംഗ്, റോമന്‍സ്,തുടങ്ങിയ ചിത്രങ്ങള്‍. പിന്നെയും പരാജയങ്ങള്‍.കുഞ്ചാക്കോ ബോബനിലെ നടന്റെ വേറിട്ട അഭിനയവുമായി വേട്ടയും വൈറസും എത്തി. അഞ്ചാം പാതിരയില്‍നിന്ന് തുടങ്ങുന്നതാണ് മൂന്നാംവരവ്.ആ യാത്ര തുടരുന്നു.

ന്നാ താന്‍ കേസ് കൊട് എന്ന തിയേറ്ററുകളിലെത്തിയ നട്‌ന്റെ അവസാന ചിത്രവും മികച്ച വിജയമാണ് നേടിയത്. മലയാളത്തില്‍ ഒറ്റ് എന്ന ചിത്രം തമിഴില്‍ രണ്ടകം എന്ന പേരില്‍ എത്തിയപ്പോള്‍ അത് കുഞ്ചാക്കോ ബോബന്റെ ആദ്യ അന്യ ഭാഷ ചിത്രമായി. ഇതിനിടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട് ഒരുപിടി ചിത്രങ്ങള്‍. 

ഇതിലൊന്നായ കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പിറന്നാള്‍ ദിനത്തില്‍ നടന്‍പുറത്തുവിട്ടു. ചാവേര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്.പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും കൂടി ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലെത്തിയ പോസ്റ്ററിനെ ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. വമ്പന്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു കുറിപ്പും ഇതിനോടൊപ്പം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്.
കഠിന പ്രയത്നം ചെയ്താല്‍ ഏത് സ്വപ്നവും സത്യമാകും. എന്റെ ജന്മദിനത്തില്‍ ഞാനും ചാവേറിന്റെ ടീമും നിങ്ങള്‍ക്ക് ഒരു വാക്ക് നല്‍കുകയാണ്. ചാവേര്‍ വേറെ ലെവല്‍തിയേറ്റര്‍ അനുഭവമാകും ഉറപ്പ്,പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം ആക്ഷന്‍ മോഡില്‍ തന്നെയാണ് എത്തുന്നത്.കുഞ്ചാക്കോ ബോബന്റെ ആദ്യ മുഴുനീള ആക്ഷന്‍ ചിത്രം കൂടിയായിരിക്കും ചാവേറെന്നാണ് സൂചനകള്‍. ചാവേറിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ നടന്റെ കൈകള്‍ക്ക് പരിക്കേറ്റിരുന്നു.

ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് കഥാപാത്രങ്ങളുടെയും മുഖങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്താണ് ചാവേര്‍ എന്ന് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം ഫെയിം മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിലുണ്ട്.

അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ്, കാവ്യ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്.

 

kunchacko boban new Movie chaveR

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES