Latest News

വൈറ്റില വൈറ്റില... പാലാരിവട്ടം.. പാലാരിവട്ടം... ബസ് കണ്ടക്ടറില്‍ നിന്ന് ഫ്‌ളൈറ്റ് കണ്ടക്ടറിലേക്ക് പ്രോമോഷന്‍ നേടി ചാക്കോച്ചന്‍; ആഫ്രിക്കയില്‍ വിമാനത്തിന്റെ വാതില്‍ തുറന്ന് ആളെ വിളിച്ച്  കയറ്റാന്‍ ശ്രമിക്കുന്ന വീഡിയോ പങ്ക് വച്ച് നടന്‍

Malayalilife
വൈറ്റില വൈറ്റില... പാലാരിവട്ടം.. പാലാരിവട്ടം... ബസ് കണ്ടക്ടറില്‍ നിന്ന് ഫ്‌ളൈറ്റ് കണ്ടക്ടറിലേക്ക് പ്രോമോഷന്‍ നേടി ചാക്കോച്ചന്‍; ആഫ്രിക്കയില്‍ വിമാനത്തിന്റെ വാതില്‍ തുറന്ന് ആളെ വിളിച്ച്  കയറ്റാന്‍ ശ്രമിക്കുന്ന വീഡിയോ പങ്ക് വച്ച് നടന്‍

ലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്ക് വക്കുന്ന നടന്‍ കഴിഞ്ഞ ദിവസം പങ്ക് വച്ച വീഡിയോ ചിരിപടര്‍ത്തുകയാണ്. ബസ് കണ്ടക്ടറില്‍നിന്നും ഫ്‌ളൈറ്റ് കണ്ടക്ടറായി മാറിയ തന്റെ വിഡിയോ ആണ് നടന്‍ പങ്ക് വച്ചത്.

ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടയില്‍ നിന്നുള്ള ദൃശ്യമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിന്റെ ഡോറിനടുത്ത് നിന്നുകൊണ്ട് സ്ഥലപ്പേരുകള്‍ വിളിച്ചു പറയുന്ന വീഡിയോയാണിത്.വിമാനം ആഫ്രിക്കയിലാണെങ്കിലും വൈറ്റില പാലാരിവട്ടംഎന്നൊക്കെയാണ് ചാക്കോച്ചന്‍ വിളിച്ചുപറയുന്നത്.

 

മസായി മാര ടു വൈറ്റില റൂട്ട് എന്നും അദ്ദേഹം കമന്റില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇതിനിടയില്‍ വീഡിയോ എടുക്കുന്നയാള്‍ ചാക്കോച്ചന്റെ പെര്‍ഫോമന്‍സ് കണ്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കുടുംബത്തിനൊപ്പം നടത്തിയ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.'ബസ്സ് കണ്ടക്റ്ററായിരുന്ന ഇരവി, ഇപ്പോള്‍ ഫ്‌ളൈറ്റ് കണ്ടക്റ്ററായിരിക്കുന്നു' എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്കു നല്‍കിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

നവ്യ നായരും ജിസ് ജോയ്യും ഡിജോ ജോസ് ആന്റണിയും ദിവ്യപ്രഭയും അനുമോളുമെല്ലാം വീഡിയോക്ക് പൊട്ടിച്ചിരി ഇമോജികളുമായി എത്തിയിട്ടുണ്ട്. 
എയര്‍ കേരള, നാലു ബൈപാസ് ജംഗ്ഷന്‍', 'ആകാശത്ത് ചുഴുയണ്ട്, ന്നാ താന്‍ പോയി കേസ് കൊട്' എന്നാണ് ചില കമന്റുകള്‍. രസകരമായ കമന്റുകള്‍ ആണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

അരവിന്ദ് സ്വാമിയോടൊപ്പമുളള ആണ് ചാക്കാച്ചന്റെ തീയറ്ററുകളില്‍ എത്തിയിട്ടുളള ചിത്രം. മലയാളം, തമിഴ് എന്നീ ഭാഷകളില്‍ റിലീസിനെത്തിയ ചിത്രത്തിന്റെ സംവിധായകന്‍ ഫെലിനി ടി പി യാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

kunchako boban shares funny video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES