ഒരു കാലഘട്ടത്തില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി തിളങ്ങിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി.മമ്മൂട്ടിയുടെ അരയന്നങ്ങളുടെ വീട്്, മോഹന്‍ലാലിന്റെ നായികയായി കീര്‍ത്തി ചക്രയിലും, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ജയറാം ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറുകയായിരുന്നു.
പ്രായം 49 കഴിഞ്ഞിട്ടും ഇതുവരെ വിവാഹം കഴിക്കാത്തത് എന്തെന്ന ചോദ്യമാണ് എപ്പോഴും ഉയര്‍ന്നുവരുന്നത്. താരം വിവാഹം കഴിക്കാത്തതിന് പിന്നില്‍ മറ്റു പല ഗോസിപ്പുകളും സിനിമാ മേഖലയില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇപ്പോള്‍ താരം വെളിപ്പെടുത്തുകയാണ്.
ഒരു സ്വകാര്യമാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. പ്രിയ നായികയും നൃത്തകിയുമായി താരം തുടരുമ്പോഴും വിവാഹിതയാകാത്ത കാരണം പലരും ചോദിച്ചിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ഏറെ നിറഞ്ഞത് ഗോസിപ്പുകളാണെന്ന് താരം പറയുന്നത്.
സാധാരണക്കാരനും താരങ്ങള്‍ക്കും ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും താരം പറയുന്നു.
'വിവാഹത്തോട് എനിക്ക് എതിര്‍പ്പില്ല. ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം. അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് ഞാന്‍ ഒരുക്കമാണ്. എന്നാല്‍ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.'