ശാന്തന്‍പാറ കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി വസന്തമാണ് സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമായിരിക്കുന്നത്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് കണ്‍നിറയ്ക്കുന്ന വിസ്മയം കാണാന്‍ എത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ എന്നാം നിറയുന്നത് നീല വസന്തമാണ്.
അപൂര്‍വ്വ കാഴ്ച ആസ്വദിക്കാന്‍ നടി ലെനയും എത്തിയിരിക്കുകയാണ്. ലൈലാക് നിറത്തില്‍ കുന്നിന്‍ചെരിവാകെ പൂവിട്ടുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ ഇടയിലൂടെ നടക്കുന്നതിന്റെ വീഡിയോ ലെന സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പൂവിട്ട നീലക്കുറിഞ്ഞിപ്പൂക്കളുടെ കൂടുതല്‍ കാഴ്ചകളും വിശേഷങ്ങളും യു ട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുമെന്ന് ലെന കുറിച്ചു.ഇടുക്കി യാത്രയുടെ മറ്റൊരു വീഡിയോയും ലെന പങ്കുവച്ചു. കൂടാതെ ഇടുക്കിയിലൂടെ ഡ്രൈവ് ചെയ്യുന്ന മറ്റൊരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
ശാന്തന്‍പാറ കള്ളിപ്പാറയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. മൂന്നാര്‍-തേക്കടി സംസ്ഥാന പാതയിലാണ് മനോഹരമായ കള്ളിപ്പാറ ഗ്രാമം. ശാന്തന്‍ പാറയില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരത്ത്.
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററാണ് ലെനയുടെ പുതിയ റിലീസ്.ഒക്ടോബര്‍ 21ന് റിലീസ് ചെയ്യും.