Latest News

വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിങിന് അടിപൊളി നൃത്തച്ചുവടുവകളുമായി ലിസ്റ്റിന്‍;  മലയാളത്തിലെ  പ്രമുഖ നിര്‍മ്മാതാവിന്റെ പിറന്നാളാഘോഷ വീഡിയോ പങ്ക് വച്ച് നടി ഷീലു എബ്രഹാം

Malayalilife
topbanner
വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിങിന് അടിപൊളി നൃത്തച്ചുവടുവകളുമായി ലിസ്റ്റിന്‍;  മലയാളത്തിലെ  പ്രമുഖ നിര്‍മ്മാതാവിന്റെ പിറന്നാളാഘോഷ വീഡിയോ പങ്ക് വച്ച് നടി ഷീലു എബ്രഹാം

ലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാക്കളിലൊരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അടുത്തകാലത്ത് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളുടെയും നിര്‍മ്മാണവും, വിതരണവും ഏറ്റെടുത്തത് ലിസ്റ്റിന്റെ കമ്പനിയായ മാജിക്ക് ഫ്രെയിംസാണ്. ജൂണ്‍ 1നായിരുന്നു ലിസ്റ്റിന്റെ പിറന്നാള്‍.നിര്‍മ്മാതാവിന് ആശംസകളറിയിച്ച് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ പിറന്നാള്‍ ആഘോഷ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിര്‍മ്മാതാവും നടിയുമായ ശീലു എബ്രഹാമാണ് ആഘോഷത്തിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

വിജയ്യുടെ സൂപ്പര്‍ഹിറ്റ് ഗാനമായ 'വാത്തി കമിംഗി'നൊപ്പം ഡാന്‍സ് ചെയ്യുന്ന ലിസ്റ്റിനെ വീഡിയോയില്‍ കാണാം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷവും ലിസ്റ്റിന്‍ പങ്കുവയ്ക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ചില താരങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൈവ്ആണ് അവസാനമായി വിതരണത്തിനെത്തിച്ച ചിത്രം. അജയ്യന്റെ രണ്ടാം മോഷണംആണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ടൊവിനോയാണ് ചിത്രത്തിലെ നായകന്‍

 

 

 

listin stephen birthday dance

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES