ഈ കൈകളില്‍ എന്നും സുരക്ഷിതയാണ്;  ഹവായ് ദ്വീപിലെ കടല്‍ത്തീരത്ത് എംജി ശ്രീകുമാര്‍ എടുത്ത് കൊണ്ട് നില്ക്കുന്ന ചിത്രം പങ്ക് വച്ച് ലേഖ ലേഖ ശ്രീകുമാര്‍; ഇരുവരും അമേരിക്കയില്‍ അവധിയാഘോഷത്തില്‍

Malayalilife
ഈ കൈകളില്‍ എന്നും സുരക്ഷിതയാണ്;  ഹവായ് ദ്വീപിലെ കടല്‍ത്തീരത്ത് എംജി ശ്രീകുമാര്‍ എടുത്ത് കൊണ്ട് നില്ക്കുന്ന ചിത്രം പങ്ക് വച്ച് ലേഖ ലേഖ ശ്രീകുമാര്‍; ഇരുവരും അമേരിക്കയില്‍ അവധിയാഘോഷത്തില്‍

മേരിക്കയിലെ ഹവായ് ദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. ലേഖയെ എടുത്ത് കടല്‍ത്തീരത്ത് നില്‍ക്കുന്ന എം.ജിയുടെ ചിത്രം 'ഈ കൈകളില്‍ എന്നും സുരക്ഷിതയാണ്' എന്ന കുറിപ്പോടെയാണ് ലേഖ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹവായ് എന്ന മനോഹരമായ ദ്വീപില്‍ കുറെ നാളുകള്‍ക്കു ശേഷം ഒരു വെക്കേഷന്‍. ലവ് യു ഓള്‍' എന്ന കുറിപ്പോടെയാണ് എം.ജി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

മുപ്പത്തിയേഴ് വര്‍ഷമായി എംജി ശ്രീകുമാറിന്റെ സംഗീതയാത്രയില്‍ തണലായി ഭാര്യ ലേഖ കൂടെയുണ്ട്. ശ്രീകുമാറിനൊപ്പം അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും വിദേശ യാത്രകളിലുമൊക്കെ നിഴല്‍ പോലെ ലേഖയും കാണും. പാട്ടും റിയാലിറ്റി ഷോയുമൊക്കെയായി എംജി തിരക്കിലാവുമ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് ലേഖ. 

പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി ജീവിച്ചതിനു ശേഷമാണ് ലേഖയും എംജിയും വിവാഹിതരായത്. തന്റെ ജീവിതത്തിലേക്ക് ലേഖ എത്താനും പാട്ടാണ് നിമിത്തമായതെന്ന് ഒരിക്കല്‍ അഭിമുഖത്തില്‍ എംജി ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്. ;ചിത്രം സിനിമയിലെ പാട്ടുകള്‍ പാടി കഴിഞ്ഞ് മദ്രാസില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോഴാണ് ഞാനാദ്യമായി ലേഖയെ കാണുന്നത്. ഞാനൊരു ഗായകനാണെന്ന് പരിചയപ്പെടുത്തി ചിത്രം സിനിമയുടെ ഓഡിയോ കാസറ്റ് കൊടുത്തു. ചിത്രത്തിന്റെ കാസറ്റ് കൈമാറിയാണ് പ്രണയം തുടങ്ങുന്നത്. എംജി പറഞ്ഞതിങ്ങനെ. ചിത്രത്തിലെ പാട്ടുകളിലാണ് താന്‍ വീണ് പോയതെന്ന് ലേഖയും പറഞ്ഞിരുന്നു.15 വര്‍ഷത്തെ ലിവിംഗ് റ്റുഗദറിന് ശേഷം, 2000 ജനുവരി 14ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു എംജി ശ്രീകുമാര്‍ ലേഖയെ വിവാഹം ചെയ്തത്.

അടുത്തിടെ, മകളെ കാണാന്‍ വേണ്ടി അമേരിക്കയിലേയ്ക്ക് പോയ ലേഖയുടെ ഫോട്ടോസും വൈറലായിരുന്നു. എംജി ഇല്ലാതെ ഒറ്റയ്ക്കാണ് യാത്ര. എയര്‍പോര്‍ട്ടില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് അമേരിക്കന്‍ യാത്ര വിശേഷങ്ങള്‍ ലേഖ ശ്രീകുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കയിലേയ്ക്ക് പോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അമ്മയെ കാണാന്‍ വേണ്ടി മകള്‍ കേരളത്തില്‍ എത്തിയിരുന്നു.

m g sreekumar and lekha sreekumar in usa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES