മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് താരദമ്പതികളുടെ മകളും കാളിദാസിന്റെ അനുജത്തിയുമായ മാളവികയും ചിത്രങ്ങളും വിശേഷങ്ങളുമാണ്.
കുട്ടിക്കാലം തൊട്ടു തന്നെ ജയറാമിന്റെ മക്കളെ മലയാളികള്‍ക്ക് പരിചിതമാണ്. കാളിദാസ് ബാലതാരമായി സിനിമയില്‍ എത്തി. ചിത്രങ്ങളിലൂടെ മാളവിക എന്ന ചക്കിയെയും മലയാളികള്‍ സ്നേഹിച്ചു. കാളിദാസ് സിനിമയിലെത്തിയപ്പോഴും ചക്കിയെ സിനിമയില്‍ കാണാത്തതില്‍ ആരാധകര്‍ നിരാശരായിരുന്നു.കുട്ടിക്കാലത്ത് തടിച്ചുരുണ്ടിരുന്ന ചക്കി ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായ പെണ്‍കുട്ടിയായി മാറിക്കഴിഞ്ഞു.
23 വയസുകാരിയായ മാളവിക കോളേജ് പഠനം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. ചെന്നൈയിലെ സ്റ്റെല്ലാ മാരിസില്‍ നിന്നും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ മാളവികയുടെ ചിത്രങ്ങള്‍ ജയറാം പങ്കുവച്ചിരുന്നു. തമിഴ്‌നാട്ടില്‍ നടന്ന രക്തദാന കാമ്പില്‍ അംഗമായിരുന്ന മാളവികയ്ക്ക് മികച്ച സേവനത്തിനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിനന്ദനവും ലഭിച്ചിരുന്നു. സിനിമയില്‍ എത്തിയില്ലെങ്കിലും അച്ഛനും സഹോദരനും പൂര്‍ണ പിന്തുണയാണ് മാളവിക നല്‍കുന്നത്. ഇപ്പോള്‍ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ മാളവികയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിയുടുത്ത് സുന്ദരിയായിട്ടാണ് ഗുരുവായൂരില്‍ മാളവിക ദര്‍ശനം നടത്തിയത്.
പിന്നീട് പുന്നത്തൂര്‍ക്കോട്ട ആനത്താവളത്തിലും മാളവിക ആനകളെ കാണാന്‍ എത്തി. അച്ഛനെ പോലെ തന്നെ തികഞ്ഞ ആനപ്രേമിയാണ് താനുമെന്ന് തെളിയിക്കുന്നതാണ് മാളവിക പങ്കുവച്ച ചിത്രങ്ങള്‍. ഗുരുവായൂരിലെത്തുമ്പോള്‍ ഞാന്‍ എങ്ങനെ നിന്നെ കാണാതെ പോകും എന്ന അടിക്കുറിപ്പോടെയാണ് ഗുരുവായൂര്‍ പത്മനാഭനും ഗുരുവായൂര്‍ ഗോപാലകൃഷ്ണനും ഒപ്പമുള്ള ചിത്രം മാളവിക പങ്കുവച്ചിരിക്കുന്നത്.
ഒരിക്കലും നിങ്ങളോടുള്ള സ്‌നേഹം തീരുന്നില്ലെന്ന് പറയുന്ന ചക്കി ആനകളുടെ അടുത്ത് നിന്ന് തലോടുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചക്കിയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തുന്നത്. അച്ഛന്റെ മോളു തന്നെ എന്നും ധൈര്യം അപാരമെന്നും കമന്റുകള്‍ എത്തുന്നുണ്ട്.