മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താര കുടുംബമാണ് ജയറാം പാര്‍വതി ജോഡികളുടേത്. ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ അറിയാറുണ്ട്. ഇപ്പോഴിതാ താര പുത്രിയായ മാളവിക ജയറാം പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മാളവിക പ്രണയത്തിലാണെന്ന സൂചനയാണ് പങ്ക് വച്ചിരിക്കുന്നത്. ദുബായില്‍ അവധിയാഘോഷത്തിലാണ് ജയറാമും കുടുംബവും. അവധിയാഘോഷ ചിത്രങ്ങള്‍ക്കൊപ്പമാണ് മാളവിക തന്റെ പാര്‍ട്ണറെയും പരിചയപ്പെടുത്തിയത്.
കാറിനുള്ളില്‍ നിന്ന് കൈകള്‍ കോര്‍ത്തിരിക്കുന്ന ചിത്രവും,. മുഖം കാണിക്കാതെ കാമുകനെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രവും മാളവിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ആരുടേയും മുഖം കാണാത്ത ചിത്രത്തില്‍ രണ്ടു കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഇതോടെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി. അധികം വൈകാതെ ഇത് വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം അഭിനയത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് മാളവിക. നേരത്തെ ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മാളവികയുടെ ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്. ഇതോടെ താരപുത്രി അധികം വൈകാതെ സിനിമയിലെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് 3 ലക്ഷം ഫോളോവേര്‍സ് ഉണ്ട്. ഒരു വര്‍ഷം മുന്‍പ് 'മായം സെയ്ത് പോവെ' എന്ന തമിഴ് മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വിഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയത്.
തന്റെ പ്രണയത്തെക്കുറിച്ച് കാളിദാസ് കഴിഞ്ഞ ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയിരുന്നു. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരാണ് കാളിദാസിന്റെ കാമുകി.