ജയറാമിന്റെയും പാര്‍വ്വതിയുടേയും മക്കള്‍ മാതാപിതാക്കളെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതരാണ്. മകന്‍ കാളിദാസ് ജയറാം ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നായക നടനാണ്. എന്നാല്‍ സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് ജയറാമിന്റെയും പാര്‍വ്വതിയുടേയും മകള്‍ മാളവിക ജയറാം.
സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും മോഡലിംഗും മ്യൂസിക് വീഡിയോയും ഒക്കെയായി തിരക്കിലാണ് താരം. ഇപ്പോള്‍ മാളവിക സ്റ്റാര്‍ കിഡ്സുമായുമുള്ള തന്റെ സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.മീനാക്ഷി ദിലീപ് തന്റെ ബേബി സിസ്റ്റര്‍ ആണ് എന്നാണ് മാളവിക പറയുന്നത്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവള്‍ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാന്‍ ചെന്നൈയില്‍ വന്ന ശേഷം താന്‍ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലില്‍ നിന്നും ചാടിച്ച് കറങ്ങാന്‍ പോകും.
അത് അറിഞ്ഞ് ദിലീപ് അങ്കിള്‍ തന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകള്‍ തങ്ങളുടേത് ആയുണ്ട് എന്നാണ് മാളവിക അഭിമുഖത്തില്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ വളരെ പണ്ടാണ് പരിചയപ്പെട്ടതെന്നും അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആഗ്രഹമാണെന്നും മാളവിക പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ മലയാള സിനിമയുടെ സൂപ്പര്‍മാനാണ്. തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തില്‍ ഉള്ള പരിചയമാണ്. കല്യാണി തന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതില്‍ ഏറ്റവും സന്തോഷം തനിക്കാണ് എന്നും മാളവിക പറയുന്നുണ്ട്.
ഫഹദ് ഫാസില്‍ ഒരുപാട് ലെയേഴ്സുള്ള ഒരാളാണ്. അഭിമുഖത്തില്‍ കാണുന്ന പോലൊരു വ്യക്തിയല്ല ഫഹദ് ഫാസില്‍.വളരെ ഫണ്ണിയായിട്ടുള്ള വ്യക്തിയാണ്. അഭിമുഖങ്ങളില്‍ സൈലന്റായി സംസാരിക്കുന്നു എന്നേയുള്ളു. നമ്മളെയൊക്കെ കളിയാക്കുകയൊക്കെ ചെയ്യുന്ന കൂട്ടത്തിലാണ് ഫഹദ് എന്നാണ് ചക്കി പറയുന്നത്.