ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമായ 2018 ടീസര്‍ ലോഞ്ചിനായി എത്തിയതാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. യുവതാരങ്ങള്‍ക്കൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നില്‍ക്കുന്നതിന്റെ ചിത്രം വൈറലാക്കിയിരിക്കുകയാണ് ആരാധകര്‍.
മനോജ് കെ ജയന്‍, നരേന്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ടോവിനോ തോമസ് എന്നിവര്‍ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍പങ്കുവെച്ചത്. യങ്സ്റ്റേഴ്സ് എന്ന കുറിപ്പോടെയാണ് ഉണ്ണീ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഇതോടൊപ്പം തന്നെ വിത്ത് നിത്യവസന്തം എന്ന അടിക്കുറിപ്പുമായി മനോജ് കെ ജയനും ചിത്രം പങ്കു വെച്ചിരുന്നു.
ഈ ചിത്രം വൈറലാകുന്നതിനൊപ്പം തന്നെ മമ്മൂട്ടി രണ്ടു കൊച്ചു താരങ്ങള്‍ക്കൊപ്പം എടുത്ത ചിത്രവും വൈറലായി. ജുഡ് ആന്റണിയുടെ പുതിയ ചിത്രത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് രണ്ടു കൊച്ചു താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കണമെന്ന ആഗ്രഹം മമ്മൂട്ടി അറിയിക്കുന്നത്. എന്നാല്‍ കുട്ടികള്‍ പരിപാടിക്ക് എത്തുമ്പോള്‍ തന്നെ മമ്മൂട്ടിക്കൊപ്പം ചിത്രം എടുക്കണം എന്ന ആഗ്രഹം പറഞ്ഞിരുന്നു. ഇത് തന്റെ കൂടി ആഗ്രഹം എന്ന നിലയില്‍ കുട്ടികളുടെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുക്കുകയായിരുന്നു.
പിയൂഷിന്റെയും ദേവനന്ദയുടെയും കൂടെ ഒരു ഫോട്ടോയെടുക്കണമെന്ന ആഗ്രഹം ഉണ്ട്. എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഉടന്‍തന്നെ കുട്ടികള്‍ ഇരുവരും വേദിയിലെത്തി അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.
സിനിമാ മേഖലകളില്‍ നിന്നുള്ള അനവധി വ്യക്തികളാണ് ജൂഡ് ആന്റണിയുടെ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനായി എത്തിയിരുന്നത്. 2018ന്റെ ടീസര്‍ ലോഞ്ച് കൂടാതെ ചാവേര്‍, മാളികപ്പുറം എന്നീ ചിത്രങ്ങളുടെയും ടീസര്‍ ലോഞ്ച് നടന്നു.
2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തില്‍ ടോവിനോ തോമസ്,കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍ നരേന്‍, സുധീഷ്, ജൂഡ് ആന്റണി, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ ബാലമുരളി, ശിവദ, വനിത കോശി, തന്‍വി റാം, ഗൗതമി നായര്‍ എന്നിവരെല്ലാം പ്രധാന വേഷത്തില്‍ അണിനിരക്കുന്നുണ്ട്. ജൂഡ് ആന്റണി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 2018ലെ പ്രളയ പശ്ചാത്തലത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് 2018 ഏവരി വണ്‍ ഈസ് എ ഹീറോ.