Latest News

മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ ബഹുമാനിക്കണം; ആസിഫിന്റെ കണ്ണുകള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്; അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം; ആസിഫ് അലിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്

Malayalilife
 മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ ബഹുമാനിക്കണം; ആസിഫിന്റെ കണ്ണുകള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്; അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം; ആസിഫ് അലിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ റോഷാക്ക്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണി എന്ന കഥാപാത്രംപോലെ തന്നെ പ്രാധാന്യമുള്ളതാണ് ചിത്രത്തില്‍ മുഖം മറച്ചെത്തിയ ദിലീപ് എന്ന കഥാപാത്രവും. ദിലീപായി എത്തിയത് ആസിഫ് അലിയാണെന്ന് മമ്മൂട്ടി സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ആസിഫിനെക്കുറിച്ചും ചിത്രത്തിലെ വേഷത്തെക്കുറിച്ചും നടന്‍ പങ്ക് വച്ചിരിക്കുകയാണ്.ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലേ' എന്ന ചോദ്യത്തിന് മറുപടിയായാണ് നടന്‍ ആസിഫിനെ പുകഴ്ത്തിയത്. ആസിഫ് അലിയോട് നമുക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്‌നേഹമാണ് അവനോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിന് അപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം.

മനുഷ്യന്റെ ഏറ്റവും എക്‌സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. അതിന് കൈയ്യടി നല്‍കണം എന്നാണ് മമ്മൂട്ടി അബുദാബിയില്‍ വച്ച് നടന്ന പ്രസ് മീറ്റില്‍ പറയുന്നത്.

mammootty praises asif ali acting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES