Latest News

കല്യാണവീട്ടില്‍ മാസ് എന്‍ട്രി നടത്തി മോഹന്‍ലാലും മമ്മൂട്ടിയും; പിന്നാലെ ദിലീപും നമിതയും ടൊവിനയോയും അടക്കമുള്ള താരനിരയും; കൊച്ചിയില്‍ നടന്ന കല്യാണ റിസപ്ഷന്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalilife
  കല്യാണവീട്ടില്‍ മാസ് എന്‍ട്രി നടത്തി മോഹന്‍ലാലും മമ്മൂട്ടിയും;  പിന്നാലെ ദിലീപും നമിതയും ടൊവിനയോയും അടക്കമുള്ള താരനിരയും; കൊച്ചിയില്‍ നടന്ന കല്യാണ റിസപ്ഷന്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലയാള സിനിമയിലെ താരരാജാക്കന്‍മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. അതുപോലെ അപൂര്‍വ്വ അവസരങ്ങളില്‍ ഇവര്‍ ഒത്തുചേരുന്നതും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോള്‍ മലയാളത്തിലെ താരരാജാക്കന്‍മാര്‍ ഒന്നിച്ചെത്തിയപ്പോഴുള്ള ചില ചിത്രങ്ങളാണ് വൈറലാകുന്നത്.

നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന ചക്രവര്‍ത്തികളാണ് മോഹന്‍ലാലും മമ്മൂട്ടിയും. മറ്റ് ഭാഷകളിലെ സൂപ്പര്‍സ്റ്റാറുകള്‍ തമ്മില്‍ അത്ര രസത്തിലല്ലെങ്കിലും മലയാളത്തിലെ ഈ രണ്ടുനടന്‍മാരും സൗഹൃദം സൂക്ഷിക്കുന്നവരാണ്. 50 ല്‍ അധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ക്രഡിറ്റും ഇവര്‍ക്കാണുള്ളത്. ഇപ്പോള്‍ ഒരു കല്യാണറിസപ്ഷന് എത്തിയ നടന്‍മാരുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 

പരസ്പരം സൗഹൃദം പങ്കിട്ടും ചിരിച്ചും കളിപറഞ്ഞും സദസ്സിലിരിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിര്‍മാതാവായ സന്തോഷ് ടി. കുരുവിളയുടെ മകള്‍ ഷാരോണിന്റെയും ക്രിസിന്റെയും കൊച്ചിയില്‍ നടന്ന വിവാഹറിസപ്ഷനെത്തിയതായിരുന്നു താരങ്ങള്‍. വെള്ള വസ്ത്രങ്ങള്‍ ധരിച്ച് ലാളിത്യം നിറഞ്ഞ ലുക്കിലാണ് ഇരുവരുമെത്തിയത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് പാന്റുമണിഞ്ഞ് മോഹന്‍ലാല്‍ എത്തിയപ്പോള്‍ വെള്ള ഷര്‍ട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് മമ്മൂട്ടിയെത്തിയത്.

മോഹന്‍ലാലിനൊപ്പം സഹധര്‍മ്മിണി സുചിത്രയുമെത്തിയിരുന്നു. ഇപ്പോഴിതാ ചടങ്ങിന്റെ കൂടുതല്‍ ചിത്രങ്ങള്‍ സന്തോഷ് ടി. കുരുവിള ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. ചലച്ചിത്ര താരങ്ങളായ നമിത പ്രമോദും അപര്‍ണ്ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ നിര്‍മ്മിച്ച ആളാണ് സന്തോഷ് ടി കുരുവിള. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹമെങ്കിലും ഇപ്പോഴാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. വേദിയിലിരിക്കുന്ന താരങ്ങളെ പരിചയപ്പെടാന്‍ എത്തിയ കൊച്ചുകുട്ടിയോട് സംസാരിക്കാനും കൈകൊടുക്കാനും ഇരുവരും മറന്നില്ല.

 

ചലച്ചിത്ര താരങ്ങളായ നമിത പ്രമോദും അപര്‍ണ്ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു. സദസില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കണ്ട് സദസ്യര്‍ ഞെട്ടിയിരുന്നു. എന്തായാലും മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സുകാര്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുക്കുകുയാണ്. ടൊവിനോ ഐശ്വര്യ ലക്ഷ്മി, ദിലീപ് തുടങ്ങി വന്‍താരനിരയും ചടങ്ങിനെത്തി.

 

mammoty and mohanlal mass entry in wedding reception

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES