മാലിദ്വീപിലെ കടല്‍ത്തീര സൗന്ദര്യത്തിനൊപ്പം ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് മംമ്തയും അഹാനയും.തിരക്കുകളില്‍ നിന്ന് മാറി അവധി ആഘോഷിക്കുകയാണ് താരസുന്ദരികള്‍ സെലിബ്രിറ്റികളുടെ ഇഷ്ട സ്ഥലമായ മാല്‍ദ്വീപ്‌സില്‍. കഴിഞ്ഞ കുറച്ചുദിവസമായി മാലിദ്വീപിലാണ് അഹാന കൃഷ്ണ. അവിടെ നിന്ന് താരം പങ്കുവച്ച ചിത്രങ്ങളെല്ലാം ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ മംമ്ത മോഹന്‍ദാസും തന്റെ ബിച്ച് ലുക്കിലുള്ള ചി്ത്രങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വച്ചു.
പൂക്കള്‍ നിറഞ്ഞ ഡിസൈനോടു കൂടിയുള്ള ബിക്കിനി ധരിച്ചു നില്ക്കുന്ന ചിത്രങ്ങളില്‍ നടി അതീവ സുന്ദരിയായാണ് കാണുന്നത്.'എല്ലാത്തിനുമുള്ള മരുന്ന് കടല്‍ക്കരയില്‍ കിട്ടും.ഉപ്പില്‍, സൂര്യനു താഴെ, മണലിനു മുകളിലായി നിങ്ങളുടെ ആന്തരിക സമാധാനം കിടക്കുന്നു'-എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
വെള്ള നിറത്തിലുള്ള ബിക്കിനിയും മഞ്ഞ നിറത്തിലുള്ള ഗൗണും ധരിച്ചുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. അരയന്നത്തിന്റെ ചിത്രത്തോടൊപ്പമാണ് വെള്ള ബിക്കിനിയുള്ള ചിത്രം താരം പോസ്റ്റ് ചെയ്തത്. കടലിന്റെ സൗന്ദര്യത്തിലേക്ക് ഒഴുകിപ്പോയി എന്നാണ് മഞ്ഞ ഗൗണിലുള്ള മനോഹര ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചത്. 'ആകാശത്തേക്കാള്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഭൂമിയിലുള്ള രാത്രികളില്‍ ഒന്ന്' എന്ന കുറിപ്പോടെ തിളങ്ങുന്ന സ്വീക്വന്‍സ് ഗൗണിനൊപ്പമുള്ള രാത്രി ചിത്രങ്ങളും അഹാന പങ്കുവെച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രമായ ജനഗണമനയിലെ നായികാ വേഷം ചെയ്തതും മംമ്ത മോഹന്‍ദാസാണ്. ഇതിലെ സഭാ എന്ന കഥാപാത്രമായി മംമ്ത നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച മംമ്ത മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴിലും മലയാളത്തിലും സൂപ്പര്‍ ഹിറ്റ് പിന്നണി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഒരു മികച്ച ഗായിക കൂടിയാണ് മംമ്ത മോഹന്‍ദാസ്. അണ്‍ലോക്ക് എന്ന മലയാള ചിത്രവും ഊമെയ് വിഴികള്‍ എന്ന തമിഴ് ചിത്രവുമാണ് ഇനി മംമ്ത മോഹന്‍ദാസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
മാലിദ്വീപില്‍ ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗാമില്‍ പങ്കുവയ്ക്കുകയും, വൈറലാവുകയും ചെയ്തിരുന്നു. 'മാലിദ്വീപ് എന്ന ഈ പറുദീസയില്‍ രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി തിരികെ വന്നു.'- എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
മാലിദ്വീപില്‍ നിന്ന് നടി പങ്കുവച്ച ഒരു വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. വെള്ളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഹാനയ്ക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഗ്ലാമര്‍ ചിത്രങ്ങള്‍ മംമ്തയും പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.