Latest News

ലോകത്തുളള ഭാര്യമാരില്‍ ഏറ്റവും നല്ല അഞ്ചുപേരെ തിരഞ്ഞെടുത്താല്‍ അതിലൊരാള്‍ മമ്മൂക്കയുടെ സുല്‍ഫത്ത്

Malayalilife
 ലോകത്തുളള ഭാര്യമാരില്‍ ഏറ്റവും നല്ല അഞ്ചുപേരെ തിരഞ്ഞെടുത്താല്‍ അതിലൊരാള്‍ മമ്മൂക്കയുടെ സുല്‍ഫത്ത്

ന്നലെയായിരുന്നു മലയാളത്തിന്റെ താരരാജാവ് മമ്മൂക്കയുടെ 69ാം പിറന്നാള്‍. പ്രായത്തെ തോല്‍പ്പിക്കുന്ന ചെറുപ്പവും ലുക്കുമാണ് അദ്ദേഹത്തിന് എന്നും. ഒട്ടുമിക്ക ചടങ്ങുകള്‍ക്കും  തന്റെ കുടുംബത്തെ ഒപ്പം കൂട്ടുന്ന ആളാണ് മമ്മൂക്ക. അദ്ദേഹത്തോട് ആരാധകര്‍ക്ക് ഉളള അതേ ഇഷ്ടമാണ് അദ്ദേഹത്തിന്റെ കുടുംബത്തോടും ഉളളത്. വക്കീല്‍ ജോലി മാറ്റി നിര്‍ത്തി അഭിനയത്തില്‍ സജീവമാകാന്‍ മമ്മൂട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്നത് ഭാര്യ സുല്‍ഫത്താണ്്.സുല്‍ഫിത്തിനെക്കുറിച്ച് മണിയന്‍പിള്ളരാജു ഒരു അഭിമുഖത്തില്‍ പറഞ്ഞകാര്യം വീണ്ടും വൈറലാവുകയാണ്. ലോകത്തുള്ള ഭാര്യമാരില്‍ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തായിരിക്കുമെന്നാണ് മണിയന്‍പിളള രാജു പറഞ്ഞത്.

ഐ.വി ശശി സംവിധാനം ചെയ്ത 'അതിരാത്ര'ത്തിന്റെ ചിത്രീകരണവേളയില്‍ ശ്രീനിവാസന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. മൂന്നുനാല് ദിവസം കൂടി കഴിഞ്ഞാല്‍ കല്യാണമാണ്. പക്ഷേ, ശ്രീനിവാസന്‍ താലിമാല പോലും വാങ്ങിയിട്ടില്ല. പണത്തിന് നന്നെ ബുദ്ധിമുട്ടുള്ള കാലമായിരുന്നു.. എന്നോട് ചോദിച്ചു... ശ്രീനിവാസന്‍ എന്റെയടുത്തുവന്നിട്ട് കല്യാണമാണെന്നും മാല വാങ്ങാന്‍ കുറച്ചു പണം കടംകൊടുക്കണമെന്നും പറഞ്ഞു. സത്യത്തില്‍ എന്റെ കയ്യില്‍ കടം നല്‍കാനുള്ള പണമൊന്നുമില്ലായിരുന്നു. അഞ്ഞൂറു രൂപാപോലും അന്ന് തികച്ചെടുക്കാനില്ലാത്ത കാലം. പക്ഷേ ശ്രീനിയെ സഹായിക്കേണ്ടത് എന്റെയും കൂടി ആവശ്യമാണെന്ന് തോന്നിയിട്ട് ഞാന്‍ ചെന്ന് മമ്മൂട്ടിയോട് വിവരം പറഞ്ഞു. മമ്മൂട്ടി കൊടുത്തു മമ്മൂട്ടി ശ്രീനിയെ റൂമില്‍ വിളിച്ചിട്ട് കുറെ വഴക്കുപറഞ്ഞു. നിനക്കെന്തെങ്കിലും ആവശ്യം വന്നാല്‍ എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ടിട്ട് താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഞാന്‍ ആ രംഗത്തിന് സാക്ഷിയായിരുന്നു. സുല്‍ഫത്തിനോട് പറഞ്ഞപ്പോള്‍ ഈ വിവരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞു.

 അത് കേട്ടതും ഭാര്യ വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു. അങ്ങേരെപ്പോലൊരു നടന്‍ നിങ്ങളോട് താലിമാല വാങ്ങാന്‍ പണം കടം ചോദിച്ചപ്പോള്‍ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു വഴക്ക്. എന്റെ കൈവശം അപ്പോള്‍ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുല്‍ഫത്ത് പറഞ്ഞുവത്രെ. സുല്‍ഫത്തിനെ കുറിച്ച് ലോകത്തുള്ള ഭാര്യമാരില്‍ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തായിരിക്കും എന്നാണ് മണിയന്‍ പിള്ള രാജു പറയുന്നത്. കാരണം ഇത്രയും നല്ല പെരുമാറ്റം ഞാന്‍ വേറെ ഒരു ഭാര്യമാരിലും കണ്ടിട്ടില്ല. മമ്മൂട്ടിയുടെയും മക്കളുടെയും വിജയങ്ങള്‍ക്കും ഐശ്വര്യങ്ങള്‍ക്കുമെല്ലാം കാരണം സുല്‍ഫത്തുതന്നെയാണ്. നല്ല ഹൗസ് വൈഫാണ്, നല്ല ഉമ്മയാണ്. സുഹൃത്തുക്കളുടെയൊക്കെ നല്ല സുഹൃത്താണെന്നും മണിയന്‍പിള്ള പറഞ്ഞു.


 

maniyanpilla raju says about mammookas wife sulfath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES