മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളിലൊരാളാണ് മഞ്ജു പിളള. ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും ഒരു പോലെ തിളങ്ങി നില്‍ക്കകുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രം ടീച്ചര്‍ റിലീസിനൊരുങ്ങുകയാണ്.അമല പോളിനൊപ്പം എത്തുന്ന പുതിയ ചിത്രമായ ടീച്ചറിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
വീഡിയോയില്‍ മഞ്ജുവിന് സര്‍പ്രൈസ് നല്കി വീഡിയോ കോളില്‍ എത്തി ചോദ്യം ചോദിക്കുന്ന മകളെ കാണാം. വീഡിയോ കോളില്‍ എത്തിയ മകള്‍ ചോദിച്ചത്, ഇപ്പോള്‍ എനിക്ക് 20 വയസ്സുണ്ട്. അമ്മ എന്റെ ഈ പ്രായത്തിലായിരുന്നപ്പോള്‍ എങ്ങനെയായിരുന്നു എന്നാണ്. താന്‍ മകളെ പോലെ ആയിരുന്നില്ല എന്നും അവള്‍ അഭിപ്രായവും വ്യക്തിസ്വാതന്ത്ര്യവുമുളള ഒരു കുട്ടിയാണെന്നുമാണ് മഞ്ജു മറുപടി നല്‍കിയത്.
അവള്‍ക്ക് വ്യക്തി പരമായ അഭിപ്രായവും വ്യക്തി സ്വാതന്ത്ര്യവുമുണ്ട്. എന്റെ മകള്‍ ഇരുപതാം വയസില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം എനിക്ക് അന്ന് കിട്ടിയിരുന്നില്ല. എന്റെ അച്ഛനും അമ്മയും വളരെ സ്ട്രിക്ടായിരുന്നു.' 'ഇപ്പോഴും അതേപോലെയാണ്. രാത്രി പത്ത് മണി കഴിഞ്ഞിട്ട് വീട്ടിലെത്തിയില്ലെങ്കില്‍ അപ്പോള്‍ വിളിവരും. മകള്‍ ഭയങ്കര സ്മാര്‍ട്ടാണ്. ബോള്‍ഡാണ്. ഇഷ്ടമല്ലെങ്കില്‍ ആ ഇഷ്ടക്കേട് മുഖത്ത് നോക്കി പറയും. ഇഷ്ടമല്ലാത്ത ഒന്നും അവള്‍ ധരിക്കുകയോ കഴിക്കുകയോ ചെയ്യുകയോ ചെയ്യില്ല.'
'നമ്മള്‍ മേടിച്ച് കൊടുക്കുന്ന വസ്ത്രമൊന്നും അവള്‍ക്കിഷ്ടമല്ല. ഞാന്‍ മേടിച്ച് കൊടുക്കുന്നത് മുഴുവന്‍ ?ഗേള്‍സിന്റെ ടൈപ്പാണെന്ന് അവള്‍ പറയും. അപ്പോള്‍ ഞാന്‍ ചോദിക്കറുണ്ട് അതെന്താ നീ പെണ്ണല്ലേയെന്ന്.' 'ഹോം കണ്ടശേഷം മകള്‍ എന്നോട് ചോദിച്ചിട്ടുണ്ട് അമ്മ കുട്ടിയമ്മയായി ജീവിക്കുകയായിരുന്നുവല്ലേയെന്ന്. കാരണം ഞാനും അവളും വീട്ടില്‍ അങ്ങനെയാണ്. അവളുടെ മുറി അവള്‍ വൃത്തിയാക്കി വെക്കാറില്ല. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകും' മഞ്ജു പിള്ള പറഞ്ഞു.
അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടീച്ചര്‍. അമല പോള്‍ നായികയായ ടീച്ചര്‍ ത്രില്ലര്‍ ജോണറില്‍ സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.വി ഷാജി കുമാറാണ്. ഹക്കീം ഷായാണ് ചിത്രത്തില്‍ നായകന്‍. ഡിസംബര്‍ 2ന് സിനിമ തിയേറ്ററുകളിലെത്തും.