മലയാള സിനിമയില് അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും. ഇപ്പോള്‍ ഭാവനയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാന്‍സര്‍ ബോധവത്കരണ ക്യംപെയ്ന്‍ പരിപാടിയിലാണ് ഭാവനയെക്കുറിച്ച് മഞ്ജു വാര്യര്‍ സംസാരിച്ചത്.
കരുത്തിന്റെ പ്രതീകമാണ് നടി ഭാവനയെന്നും അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് നടിയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. . തന്റെ ജീവിതത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. മഞ്ജു സിനിമയില്‍നിന്നും ഇടവേള എടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് വരുന്നത്.
വിവിധ കാലഘട്ടങ്ങളിലായാണ് രണ്ടു പേരും ചലച്ചിത്ര രംഗത്തെത്തിയത്. ഇവര്‍ ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. പക്ഷേ ഓഫ് സ്‌ക്രീനില്‍ രണ്ടുപേരും അടുത്ത ബന്ധം സൂക്ഷിക്കുന്നു. സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജു. തന്നെ വഴക്കു പറയാന്‍ അധികാരമുള്ളവരിലൊരാളാണ് മഞ്ജുവെന്ന് മുന്‍പോരിക്കല്‍ ഭാവന പറഞ്ഞിട്ടുണ്ട്.
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവരുമായി കാത്തുസൂക്ഷിക്കുന്നുണ്ട്. പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍, സംയുക്ത വര്‍മ, മഞ്ജു വാര്യര്‍ തുടങ്ങി മലയാളത്തില്‍ നിന്നും ഒട്ടമവധി താരങ്ങള്‍ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളാണ്
അതേസമയം, നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്