പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാസ്റ്റിങ് കാള്‍ ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംവിധായകന്‍ അറസ്റ്റില്‍. മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബിക്കിനി ധരിപ്പിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയുമായിരുന്നു ഇയാളുടെ മോശം പെരുമാറ്റം. ലൈംഗീക ചൂഷണത്തിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറിമറി. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇയാളെ പൂനെ പൊലീസ് അറസ്റ്റു ചെയ്യുനകയായിരുന്നു.
നാടകത്തിലും അഭിനയിക്കുന്ന കുല്‍ക്കര്‍ണി ഒരു വര്‍ക്ക്ഷോപ്പിനിടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തന്റെ നാടകത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയ ശേഷം ചില ഫോട്ടോകളുമെടുത്തു. പിന്നീട് ഒരു ബിക്കിനി നല്‍കി അതു ധരിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീടു പെണ്‍കുട്ടി ധരിച്ചു. ബിക്കിനി ധരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോകളും അയാള്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ആഗസ്റ്റ് 23നാണ് ഇരുപത്തിനാലുകാരനായ കുല്‍ക്കര്‍ണി അറസ്റ്റിലാകുന്നത്. ഐ പി സി സെക്ഷന്‍ 354 പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുളള ശിക്ഷാനിയമപ്രകാരം സംവിധായകനെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.